മലേഷ്യ, നേപ്പാൾ, ഹോങ്കോങ്, ഒമാൻ ക്രിക്കറ്റ് ടീമുകൾ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ

JUNE 7, 2026, 9:24 AM

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന് യോഗ്യത നേടി മലേഷ്യ, നേപ്പാൾ, ഹോങ്കോങ്, ഒമാൻ ടീമുകൾ. സെപ്തംബർ 24 മുതൽ ഒക്ടോബർ മൂന്നുവരെ ജപ്പാനിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.

പുരുഷ ക്രിക്കറ്റിൽ പത്ത് ടീമുകളാണ് പങ്കെടുക്കുക. ആതിഥേയരായ ജപ്പാന് പുറമെ, ഐ.സി.സി അംഗങ്ങളായ ഇന്ത്യ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവരും യോഗ്യതാ പോരാട്ടത്തിലൂടെ എത്തിയ ഹോങ്കോങ്, മലേഷ്യ, നേപ്പാൾ, ഒമാൻ എന്നിവരുമാണ് കളിക്കുക.

യോഗ്യതാ റൗണ്ടിൽ ചൈനയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയാണ് നേപ്പാളിന്റെ മുന്നേറ്റം. മൽസരത്തിൽ ചൈനയ്‌ക്കെതിരെ 313 റൺസെടുത്തിരുന്നു നേപ്പാൾ. പുരുഷ ടി20 ക്രിക്കറ്റിൽ ഒന്നിലധികം തവണ 300 റൺസ് പിന്നിടുന്ന ആദ്യ ടീമുമാണ് നേപ്പാൾ. ബഹ്രൈനെയും സിംഗപ്പൂരിനെയും തോൽപ്പിച്ചാണ് ഹോങ്കോങ്ങും ഒമാനും യോഗ്യത നേടിയത്. വനിതാ ക്രിക്കറ്റിന് തായ്‌ലൻഡ്, മലേഷ്യ, ചൈന എന്നീ ടീമുകൾ യോഗ്യത നേടി.

vachakam
vachakam
vachakam

ആതിഥേയരായ ജപ്പാനും ഐ.സി.സി അംഗങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവരും ഏഷ്യൻ ഗെയിംസിൽ കളിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam