ലിവർപൂൾ യൂറോപ്പ ലീഗിൽ നിന്ന് പുറത്ത്

APRIL 19, 2024, 8:06 PM

ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം വിജയിച്ചെങ്കിലും ലിവർപൂൾ യൂറോപ്പ ലീഗിൽ നിന്ന് പുറത്ത്. ഇന്ന് ഇറ്റലിയിൽ വെച്ച് രണ്ടാം പാദത്തിൽ അറ്റലാന്റയെ നേരിട്ട ലിവർപൂൾ 1-0ന് വിജയിച്ചെങ്കിലും അത് മതിയായില്ല ലിവർപൂൾ ടീമിന് സെമിയിലെത്താൻ.

3-1ന്റെ അഗ്രിഗേറ്റ് സ്‌കോറിൽ ജയിച്ച് അറ്റ്‌ലാന്റ സെമിയിലേക്ക് മുന്നേറി. അറ്റ്‌ലാന്റ നേരത്തെ ആദ്യ പാദത്തിൽ ആൻഫീൽഡിൽ വെച്ച് ലിവർപൂളിനെ 3-0ന് തോൽപ്പിച്ചിരുന്നു.
ഇന്ന് ഏഴാം മിനുട്ടിൽ തന്നെ ലിവർപൂളിന് ലീഡെടുക്കാനായി. ഒരു പെനാൾട്ടിയിൽ നിന്ന് സലായാണ് ഗോൾ നേടിയത്. എന്നാൽ ഈ തുടക്കം മുതലെടുക്കാൻ ലിവർപൂളിനായില്ല. രണ്ടാമതൊരു ഗോൾ നേടി അറ്റലാന്റയെ സമ്മർദ്ദത്തിലാക്കാൻ അവർക്ക് കളിയിൽ ഒരു വേളയിലും ആയില്ല.

അറ്റ്‌ലാന്റ ഇനി സെമിയിൽ ബെൻഫികയെ ആകും നേരിടുക. ബെൻഫിക മാഴ്‌സയെ തോൽപ്പിച്ചാണ് സെമിയിലേക്ക് എത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam