ആർനെ സ്ലോട്ട് പുറത്തേക്ക്; ലിവർപൂളിന്റെ പുതിയ ഹെഡ് കോച്ചായി അന്തോണി ഇരയോള എത്തിയേക്കും

JUNE 3, 2026, 4:24 AM

പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത് വെറും ഒരു വർഷത്തിനുള്ളിൽ ഡച്ച് പരിശീലകൻ ആർനെ സ്ലോട്ടിനെ അപ്രതീക്ഷിതമായി പുറത്താക്കിയതിന് പിന്നാലെ, ലിവർപൂൾ പുതിയ ഹെഡ് കോച്ചായി അന്തോണി ഇരയോളയുമായി  വാക്കാൽ ധാരണയിലെത്തി. ഈ സീസൺ അവസാനത്തോടെ ബേൺമൗത്ത് വിട്ട ഇരയോള തന്നെയാണ് ആൻഫീൽഡിലെ പ്രധാന പരിശീലകനാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന വ്യക്തി.

പ്രമുഖ കായിക മാധ്യമമായ 'ദി അത്‌ലറ്റിക്' റിപ്പോർട്ട് പ്രകാരം 43-കാരനായ സ്പാനിഷ് പരിശീലകൻ ലിവർപൂളുമായി രണ്ടു വർഷത്തെ കരാറിലാണ് ഒപ്പുവെക്കുക. മുൻപ് താൻ പരിശീലിപ്പിച്ചിരുന്ന സൈപ്രിയറ്റ് ക്ലബ്ബ് എഇകെ ലാർനാക, സ്പാനിഷ് ക്ലബ്ബുകളായ മിരാൻഡസ്, റയോ വല്ലെക്കാനോ, കൂടാതെ ബേൺമൗത്ത് എന്നിവടങ്ങളിലെല്ലാം ഹ്രസ്വകാല കരാറുകൾ തിരഞ്ഞെടുക്കുന്ന ശൈലിയാണ് ഇരയോള സ്വീകരിച്ചിട്ടുള്ളത്.

ഇരയോളയുടെ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബേൺമൗത്തിൽ തന്റെ അസിസ്റ്റന്റുമാരായിരുന്ന ടോമി എൽഫിക്കിനെയും ഷോൺ കൂപ്പറെയും ആൻഫീൽഡിലേക്ക് ഒപ്പം കൂട്ടാൻ ഇരയോളയ്ക്ക് താല്പര്യമുണ്ട്. ലിവർപൂളിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറായ റിച്ചാർഡ് ഹ്യൂസാണ് ഈ നിയമന പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്. ഇദ്ദേഹം മുൻപ് ബേൺമൗത്തിൽ ഇരയോളയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

തങ്ങളുടെ പരമ്പരാഗത ശൈലിയായ ആക്രമണാത്മകവും കടുത്ത പ്രെസ്സിംഗിലൂന്നിയതുമായ  കളിരീതിക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി എന്ന നിലയ്ക്കാണ് ലിവർപൂൾ ഇരയോളയെ പരിഗണിക്കുന്നത്. അതിനിടയിൽ, ലിവർപൂളിന്റെ കടുത്ത ആരാധകനായ മുൻ ബേൺമൗത്ത് സെന്റർ ബാക്ക് ടോമി എൽഫിക്ക് (38) ആൻഫീൽഡിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ വമ്പൻ അവസരം മുന്നിൽക്കണ്ട് എൽഫിക്ക് കഴിഞ്ഞ ആഴ്ച ബ്രിസ്റ്റൽ സിറ്റിയുടെ മാനേജർ സ്ഥാനം നിരസിച്ചിരുന്നു. എന്നാൽ എൽഫിക്കോ കൂപ്പറോ ക്ലബ്ബ് വിടുന്നതുമായി ബന്ധപ്പെട്ട് ബേൺമൗത്തുമായി ഇതുവരെ ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ബിബിസി സ്പോർട്സ് വ്യക്തമാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam