ബാഴ്‌സലോണ: അടുത്ത വർഷത്തെ ലോകകപ്പിൽ അർജന്റീനയ്ക്കുവേണ്ടി കളിക്കണമെന്ന് ലയണൽ മെസ്സി. എന്നാൽ പൂർണ ആരോഗ്യവാനാണെങ്കിൽ മാത്രമേ കളിക്കൂ എന്നും ടീമിന് ഒരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നും മെസ്സി പറഞ്ഞു. ആറാമത്തെ ലോകകപ്പിനായി തയ്യാറെടുക്കുന്ന മെസ്സി 195 മത്സരങ്ങളിൽ നിന്ന് 114 ഗോളുകൾ നേടിയിട്ടുണ്ട്. തന്റെ ഫുട്ബോൾ കരിയറിൽ നിർണായക പങ്ക് വഹിച്ച ബാഴ്‌സലോണയിലേക്ക് പോകുക എന്നതാണ് തന്റെ ആഗ്രഹമെന്നും മെസ്സി പറഞ്ഞു.
ഇരുപതുവര്‍ഷത്തോളം ചെലവഴിച്ച ബാഴ്‌സലോണയില്‍ നിന്ന് 2021ലാണ് മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറിയത്. ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു മെസിയുടെ പടിയിറക്കം.
ഇതിന് ശേഷം ആദ്യമായി മെസി കഴിഞ്ഞ ദിവസം ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗ സന്ദര്‍ശിച്ചിരുന്നു. സ്പാനിഷ് ക്ലബിന്റെ നവീകരിച്ച കാംപ് നൗ സ്റ്റേഡിയം കാണാനാണ് മെസി എത്തിയത്.
മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയതിന് പിന്നാലെ മെസി ബാഴ്‌സലോണയിലേക്ക് പറക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
