ഫിഫ ലോകകപ്പ് 2026-ൽ സ്പെയിനിന്റെ രണ്ടാം ലോകകിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച് പത്തൊൻപതുകാരനായ ബാഴ്‌സലോണ താരം ലാമിൻ യമാൽ. തന്റെ കന്നി ലോകകപ്പ് പോരാട്ടത്തിൽ സ്പെയിനിനായി എട്ട് മത്സരങ്ങളിലും താരം എൽവനേറ്ററിലിറങ്ങി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത യമാൽ ലാ റോജയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചു.
ടൂർണമെന്റിൽ ഒരു ഗോൾ മാത്രമേ നേടാനായുള്ളൂവെങ്കിലും, തന്റെ വേഗത കൊണ്ടും ഡ്രിബ്ലിംഗ് മികവു കൊണ്ടും എതിരാളികളുടെ പ്രതിരോധ നിരയെ നിരന്തരം വിറപ്പിക്കാൻ യമാലിനായി.
ന്യൂയോർക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ അർജന്റീനയെ അധിക സമയത്ത് എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് സ്പെയിൻ കിരീടമുയർത്തിയത്. മത്സരത്തിലുടനീളം (120 മിനിറ്റ്) യമാൽ ഗ്രൗണ്ടിലുണ്ടായിരുന്നു.
ചരിത്രവിജയത്തിന് പിന്നാലെ തന്റെ നാല് വയസ്സുകാരനായ അനിയൻ കെയ്‌നോടൊപ്പമാണ് യമാൽ ഗ്രൗണ്ടിൽ വിജയം ആഘോഷിച്ചത്. സഹോദരങ്ങൾ ഒന്നിച്ച് ഗ്രൗണ്ടിൽ ആഹ്ലാദപ്രകടനം നടത്തുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. പുരസ്കാര ചടങ്ങിൽ യമാൽ വിജയികൾക്കുള്ള മെഡൽ ഏറ്റുവാങ്ങിയപ്പോൾ അനുജൻ കെയ്ൻ ആവേശത്തോടെ കൈയടിക്കുന്ന രംഗം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനം കവർന്നു.
ടൂർണമെന്റിലെ സ്പെയിനിന്റെ എട്ട് മത്സരങ്ങളിലും ചേട്ടനെ പിന്തുണയ്ക്കാൻ നാല് വയസ്സുകാരൻ കെയ്ൻ ഗാലറിയിലുണ്ടായിരുന്നു. ഗാലറിയിലെ വികാരാധീനമായ പ്രതികരണങ്ങളിലൂടെയും വേറിട്ട ആഘോഷങ്ങളിലൂടെയും ടൂർണമെന്റിലുടനീളം സോഷ്യൽ മീഡിയയിൽ തരംഗമാകാനും ഈ കുട്ടിത്താരത്തിന് സാധിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
