സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ പ്രശസ്തമായ 10-ാം നമ്പർ ജേഴ്‌സി പുതിയ സീസണിൽ സൂപ്പർതാരം കൈലിയൻ എംബാപ്പെ ധരിക്കും.
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, പത്താം നമ്പർ ജേഴ്‌സിയുടെ പുതിയ അവകാശിയെ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ വേനൽക്കാലത്ത് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിൽ നിന്ന് മാഡ്രിഡിലെത്തിയ എംബാപ്പെ, കഴിഞ്ഞ സീസണിൽ ഒമ്പതാം നമ്പർ ജേഴ്‌സിയിൽ ക്ലബ്ബിനായി കളിച്ചു.
മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് ഇറ്റാലിയൻ ഭീമന്മാരായ എസി മിലാനിലേക്ക് പോയപ്പോഴാണ് പത്താം നമ്പർ ജേഴ്‌സി ഒഴിവ് വന്നത്. എംബാപ്പെ നിലവിൽ ഫ്രാൻസ് ദേശീയ ടീമിനായി 10-ാം നമ്പർ ജേഴ്‌സിയിലാണ് കളിക്കുന്നത്.
— Kylian Mbappé (@KMbappe) July 29, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്