ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ അനായാസ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

APRIL 15, 2024, 10:25 AM

ഐപിഎൽ 2024ൽ നാലാം ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ എട്ട് വിക്കറ്റിന്റെ അനായാസവും ആധികാരികവുമായ ജയമാണ് കെ.കെ.ആർ നേടിയത്.

ലഖ്‌നൗ മുന്നോട്ടുവെച്ച 162 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ രണ്ട് മാത്രം വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത സ്വന്തമാക്കി. ബാറ്റിംഗിൽ ഓപ്പണർ ഫിലിപ് സാൾട്ടാണ് (47 പന്തിൽ 89*) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹീറോ. ക്യാപ്ടൻ ശ്രേയസ് അയ്യരും (30 പന്തിൽ 38*) തിളങ്ങി. ബൗളിംഗിൽ മൂന്ന് വിക്കറ്റുമായി മിച്ചൽ സ്റ്റാർക്കും മിന്നലായി. സ്‌കോർ: ലഖ്‌നൗ 161/7 (20), കൊൽക്കത്ത 162/2 (15.4).

മറുപടി ബാറ്റിംഗിൽ അരങ്ങേറ്റ പേസർ ഷെമാർ ജോസഫിന്റെ ആദ്യ ഓവറിൽ 22 റൺസ് അടിച്ചാണ് കെ.കെ.ആർ ഓപ്പണർമാരായ ഫിലിപ് സാൾട്ടും സുനിൽ നരെയ്‌നും തുടങ്ങിയത്. ഇതിന് ശേഷം നരെയ്‌നെ (6 പന്തിൽ 6) രണ്ടാം ഓവറിലും ആൻഗ്രിഷ് രഘുവൻഷിയെ (6 പന്തിൽ 7) നാലാം ഓവറിലും പേസർ മൊഹ്‌സീൻ ഖാൻ മടക്കിയതോടെ കൊൽക്കത്ത വിറയ്ക്കും എന്ന് പ്രതീക്ഷിച്ചതാണ്. എന്നാൽ തകർത്തടിച്ച സാൾട്ടിനൊപ്പം മൂന്നാം വിക്കറ്റിൽ കാലുറപ്പിച്ച ക്യാപ്ടൻ ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ ജയം സമ്മാനിച്ചു.

vachakam
vachakam
vachakam

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 20 ഓവറിൽ 7 വിക്കറ്റിന് 161 റൺസിൽ ഒതുങ്ങുകയായിരുന്നു. ആറാമനായി ഇറങ്ങി 32 പന്തിൽ 45 റൺസെടുത്ത നിക്കോളാസ് പുരാനായിരുന്നു ടോപ് സ്‌കോറർ. പവർപ്ലേയിലും മധ്യ ഓവറുകളിലും കാര്യമായ സ്‌കോറിംഗ് ഇല്ലാതെ വന്നതാണ് ലഖ്‌നൗവിന് പ്രതികൂലമായത്.

കെ.കെ.ആറിനായി പേസർ മിച്ചൽ സ്റ്റാർക്ക് 28 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്വിന്റൺ ഡി കോക്ക് (8 പന്തിൽ 10), ദീപക് ഹൂഡ (10 പന്തിൽ 8), കെ.എൽ. രാഹുൽ (27 പന്തിൽ 39), ആയുഷ് ബദോനി (27 പന്തിൽ 29), മാർക്കസ് സ്റ്റോയിനിസ് (5 പന്തിൽ 10), അർഷാദ് ഖാൻ (4 പന്തിൽ 5), ക്രുനാൽ പാണ്ഡ്യ (8 പന്തിൽ 7*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോറുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam