മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി ഇന്ത്യയില്‍ തിരിച്ചെത്തി. നാലു മാസത്തെ ലണ്ടന്‍ ജീവിതത്തിനുശേഷമാണ് താരം നാട്ടിലെത്തിയത്. ഉടന്‍ തന്നെ വൈറ്റ് ബാള്‍ പരമ്പരക്കായി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
ഡല്‍ഹി വിമാനത്താവളത്തിലെത്തിയ കോഹ്‌ലി ആരാധകര്‍ക്ക് ഫോട്ടോയെടുക്കാനായി അല്‍പനേരം നിന്നുകൊടുത്തെങ്കിലും സെല്‍ഫിയെടുക്കാനുള്ള അഭ്യര്‍ഥന നിരസിച്ചു. പിന്നാലെ കാറില്‍ കയറി വേഗത്തില്‍ താമസസ്ഥലത്തേക്ക് പോയി. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യ കിരീടം നേടിയതിനു പിന്നാലെയാണ് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയും രണ്ടു മക്കളും ലണ്ടനിലേക്ക് പോയത്. ട്വന്റി20 ക്രിക്കറ്റിനു പിന്നാലെ മേയില്‍ ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച താരം നിലവില്‍ ഇന്ത്യക്കായി ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്