തിരുവനന്തപുരം: കർണ്ണാടകത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ 348 റൺസ് ലീഡ് വഴങ്ങിയ കേരളത്തിന് ഫേളോഓണിനിറങ്ങേണ്ടിവന്നു. ആദ്യ ഇന്നിംഗ്‌സിൽ 586 റൺസ് നേടിയ കർണാടകം കേരളത്തെ 238 റൺസിന് ഓൾ ഔട്ടാക്കി. തുടർന്ന് ഫോളോഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടംകൂടാതെ 10 റൺസെന്ന നിലയിലാണ്.
88 റൺസടിച്ച ബാബ അപരാജിത്തിനും 31 റൺസ് വീതം നേടിയ സച്ചിൻ ബേബിക്കും അഹമ്മദ് ഇമ്രാനും 29 റൺസടിച്ച ഷോൺ റോജർക്കും മാത്രമാണ് ഒന്നാം ഇന്നിംഗ്‌സിൽ കേരള നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. 21/3 എന്ന സ്‌കോറിലാണ് കേരളം ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ചത്.
കൃഷ്ണപ്രസാദ് (4), നിതീഷ് (0), വൈശാഖ് ചന്ദ്രൻ (0) എന്നിവരെ രണ്ടാം ദിവസം തന്നെ നഷ്ടമായിരുന്നു. അക്ഷയ്ചന്ദ്രൻ (11), സച്ചിൻ ബേബി, ബാബ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീൻ(6), ഷോൺ, ഹരികൃഷ്ണൻ (6) എന്നിവരെ ഇന്നലെ നഷ്ടമായി. 12 റൺസടിച്ച എൻ.പി ബേസിൽ പരിക്കേറ്റ് പുറത്തായപ്പോൾ ഏദൻ ആപ്പിൾ ടോം കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
