കൊച്ചി : കിരീടമൊന്നും നേടാനായില്ലെങ്കിലും തോറ്റുതുടങ്ങിയ സീസൺ വിജയച്ചിരയോടെ അവസാനിപ്പിച്ച് കേരള ബ്‌ളാസ്റ്റേഴ്‌സ്. ഇന്നലെ സീസണിലെ അവസാന മത്സരത്തിൽ എഫ്.സി ഗോവയെ 2-1നാണ് ബ്‌ളാസ്റ്റേഴ്‌സ് കീഴടക്കിയത്. കലൂരിൽ ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 47-ാം മിനിട്ടിൽ കെവിൻ യോക്കെയിലൂടെ ബ്‌ളാസ്റ്റേഴ്‌സാണ് ആദ്യം സ്‌കോർ ചെയ്തത്.
61-ാം മിനിട്ടിൽ കോഴക്കോട്ടുകാരനായ മുഹമ്മദ് നെമിലിലൂടെ ഗോവക്കാർ തിരിച്ചടിച്ചു. 1-1ന് സമനിലയിലായ മഞ്ഞപ്പട ഒട്ടും പതറാതെ അടുത്ത ഗോളിന് കോപ്പുകൂട്ടി. 80-ാം മിനിട്ടിൽ ഫാളോ എൻഡയേയിലൂടെ ബ്‌ളാസ്റ്റേഴ്‌സ് വിജയം നേടുകയും ചെയ്തു.
തുടക്കത്തിൽ പന്തടക്കി ഗോവ മുന്നിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രതരോധം കാഴ്ചവച്ചു. നായകൻ ഐബന്റെ ഒപ്പം ഫല്ലോയും ഹോർമിപാമും പ്രതരോധം ശക്തമാക്കിയതോടെ ഗോവ ലക്ഷ്യം കണ്ടില്ല. ആദ്യപകുതിയിൽ മുന്നേറിയ ബ്ലാസ്റ്റേഴ്‌സിനായി വിബിൻ ഒരുക്കിയ ഗോൾ ശ്രമം ഗോവ കീപ്പർ ബോബ് തട്ടിയകറ്റുകയും ചെയ്തു. ഫ്രാഞ്ചുവും നിഹാലും മുന്നേറ്റശ്രമങ്ങൾ നടത്തി.
രണ്ടാംപകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യഗോൾ സ്വന്തമാക്കി. 48-ാം മിനിറ്റിൽ ബോക്‌സിന്റെ ഇടതുനിന്ന് കെവിൻ യോക്ക് അടിച്ച ഷോട്ട് പോസ്റ്റിന്റെ മൂലയിലൂടെ തുളച്ചുകയറി. 62-ാം മിനിറ്റിൽ നെമിൽ അടിച്ച ഗോളിൽ ഗോവ സമനില നേടി.
81-ാം മിനിറ്റിൽ ഫ്രാഞ്ചുവിന്റെ കോർണർ കിക്ക് ഏറ്റെടുത്ത ഫല്ലോ ഗോൾ വീഴ്ത്തി. അവസാന മിനിറ്റുകളിൽ സമനില ലക്ഷ്യമിട്ടുള്ള ഗോവയുടെ കഠിനശ്രമം തടുത്ത് ബ്ലാസ്റ്റേഴ്‌സ് പ്രതരോധം വിജയം ഉറപ്പിക്കുകയായിരുന്നു.
സീസണിലെ 13 മത്സരങ്ങളിൽ ബ്‌ളാസ്റ്റേഴ്‌സിന്റെ അഞ്ചാം ജയമായിരുന്നു ഇത്. 7 പോയിന്റുമായി ബ്‌ളാസ്റ്റേഴ്‌സ് എട്ടാമതാണ് ഫിനിഷ് ചെയ്തത്. ഡേവിഡ് കറ്റാലയെന്ന സ്പാനിഷ് കോച്ചിന് കീഴിലിറങ്ങി സീസണിന്റെ തുടക്കത്തിൽ തുടർതോൽവികൾ വാങ്ങിക്കൂട്ടിയ ബ്‌ളാസ്റ്റേഴ്‌സ് പകുതിക്കുവച്ച് പരിശീലകനെ മാറ്റിയശേഷമാണ് വിജയവഴിയലേക്ക് തിരിച്ചെത്തിയത്.
പുതിയ കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ബ്‌ളാസ്റ്റേഴ്‌സ് ഇറങ്ങിയ ഏഴാമത് മത്സരമാണിത്. ആഷ്‌ലിക്ക് കീഴിൽആദ്യ കളിയിൽ ഡൽഹയോട് തോറ്റെങ്കിലും പിന്നീട് അഞ്ചുകളികൾ ജയിക്കുകയും ഒന്ന് സമനിലയിലാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ആഷ്‌ലിയുടെ കുട്ടികൾ തോൽവിയറിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
