മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് പിന്നാലെ വടക്കൻ അയർലൻഡ് പ്രതിരോധനിര താരമായ ജോണി ഇവാൻസ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ വളർന്ന ഇവാൻസ്, അരങ്ങേറ്റം കുറിച്ചത് 2006ലാണ്. 2015 വരെ യുണൈറ്റഡിന്റെ പ്രധാന താരമായിരുന്നു. ഇതിനിടയിൽ റോയൽ ആന്റ്വെർപ്, സണ്ടർലാൻഡ് ടീമുകൾക്കായി ലോണിൽ കളിച്ചു.
പിന്നീട് 2015 മുതൽ 2018 വരെ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനായും 2018 മുതൽ 2023 വരെ ലെസ്റ്റർ സിറ്റിക്കായും കളിച്ചു, അവിടെ അദ്ദേഹം ടീമിന്റെ ക്യാപ്ടനുമായിരുന്നു. 2023ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഇവാൻസ്, 2025ൽ വിരമിക്കുന്നത് വരെ ക്ലബ്ബിനൊപ്പം തുടർന്നു.
ദേശീയ തലത്തിൽ, 2006 മുതൽ 2024 വരെ വടക്കൻ അയർലൻഡിനെ പ്രതിനിധീകരിച്ച അദ്ദേഹം 107 മത്സരങ്ങളിൽ ദേശീയ ജേഴ്സി അണിഞ്ഞു.
ജോണി ഇവാൻസ് തന്റെ കരിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ഫുട്ബോൾ ലീഗ് കപ്പ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടവും നാല് കമ്മ്യൂണിറ്റി ഷീൽഡ് കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കി. ലെസ്റ്റർ സിറ്റിക്കൊപ്പം ഒരു എഫ്എ കപ്പ് കിരീടവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം വരവിൽ മറ്റൊരു എഫ്എ കപ്പ് കിരീടവും അദ്ദേഹം നേടി. സണ്ടർലാൻഡിനൊപ്പം ഒരു ചാമ്പ്യൻഷിപ്പ് കിരീടവും അദ്ദേഹം നേടിയിട്ടുണ്ട്.
ഫുട്ബോളിന് നൽകിയ സംഭാവനകൾക്ക് 2023ൽ അദ്ദേഹത്തിന് മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പർ (MBE) പുരസ്കാരം ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്