ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം സ്‌പോർട്‌സ് സിറ്റിയാക്കും

NOVEMBER 11, 2025, 3:12 AM

ന്യൂഡൽഹി: 1982 ഏഷ്യൻ ഗെയിംസിനും 2010 കോമൺവെൽത്ത് ഗെയിംസിനും മുഖ്യവേദിയായ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പൊളിച്ച് സ്‌പോർട്‌സ് സിറ്റി നിർമ്മിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ഈ വർഷം ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്നത് ഇവിടെയാണ്.

ഇവിടെ ഇപ്പോൾ പ്രധാനമായും അത്‌ലറ്റിക്‌സ് മത്സരങ്ങൾ മാത്രമാണ് നടക്കുന്നത്. നൂറേക്കറിലധികം സ്ഥലം ഇവിടെയുണ്ടെങ്കിലും അത്‌ലറ്റിക്‌സ് മത്സരങ്ങൾ മാത്രമായി ഒതുങ്ങുന്നതിനെത്തുടർന്നാണ് ഫുട്‌ബോളും ഇൻഡോർ ഗെയിമുകളും ഉൾപ്പടെയുള്ള കളികൾക്ക് ആവശ്യമായ സൗകര്യമുള്ള സ്‌പോർട്‌സ് സിറ്റി നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ വന്നത്. കേന്ദ്ര കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ അടുത്തിടെ ഖത്തറിലേയും ഓസ്‌ട്രേലിയയിലെയും സ്‌പോർട്‌സ് സിറ്റികൾ സന്ദർശിച്ചിരുന്നു. ഈ മാതൃകയിൽ സ്‌പോർട്‌സ് സിറ്റി സ്ഥാപിക്കാനാണ് പ്‌ളാൻ. വിശദമായ ബഡ്ജറ്റും രൂപരേഖയും തയ്യാറാക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ അത്‌ലറ്റിക്‌സ് സറ്റേഡിയത്തിന് പുറമേ സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്‌സും ഖേലോ ഇന്ത്യ പ്രോജക്ട് ഓഫീസും ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസിയുടെ ഓഫീസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസും ഇവിടെയുണ്ട്.

vachakam
vachakam
vachakam

1982ൽ ഏഷ്യൻ ഗെയിംസിന് വേണ്ടിയാണ് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നിർമ്മിച്ചത്.

2010ൽ 900 കോടി രൂപ മുടക്കി കോമൺവെൽത്ത് ഗെയിംസിനായി നവീകരിച്ചിരുന്നു.
ഈ വർഷം ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ പുതിയ മോണ്ടോ ട്രാക്ക് സ്ഥാപിച്ചിരുന്നു.

മുമ്പിവിടെ ഫുട്‌ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയിരുന്നു. 1991ലാണ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നത്.

vachakam
vachakam
vachakam

അഹമ്മദാബാദിൽ മാത്രമാണ് ഇന്ത്യയിൽ സ്‌പോർട്‌സ് സിറ്റി ഉള്ളത്. 250 ഏക്കറിൽ 4600 കോടി മുടക്കിയാണ് അഹമ്മദാബാദിൽ സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് സിറ്റി നിർമ്മിച്ചത്. 2030 കോമൺവെൽത്ത് ഗെയിംസിന്റേയും 2036 ഒളിമ്പിക്‌സിന്റേയും മുഖ്യവേദിയായി പരിഗണിക്കുന്നത് ഇതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam