ഡാളസ്: ഡാളസ് സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് നടന്ന ആവേശകരമായ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ജപ്പാനും സ്വീഡനും 1-1 സമനിലയിൽ പിരിഞ്ഞു.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരുടീമുകളും തങ്ങളുടെ ഓരോ ഗോൾ വീതം നേടിയത്. 56-ാം മിനിറ്റിൽ ജപ്പാനാണ് ആദ്യം സ്‌കോർ ചെയ്തത്. എന്നാൽ 62-ാം മിനിറ്റിൽ ആന്റണി എലങ്കയിലൂടെ സ്വീഡൻ സമനില ഗോൾ മടക്കി.
ഈ സമനിലയോടെ ഗ്രൂപ്പ് എൽ ജപ്പാൻ രണ്ടാം സ്ഥാനത്തും സ്വീഡൻ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്ത് നോക്കൗട്ട് റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി.
ജൂൺ 29ന് ഹൂസ്റ്റണിൽ നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ജപ്പാൻ ബ്രസീലിനെ നേരിടും. സ്വീഡന്റെ നോക്കൗട്ട് എതിരാളികളെ വരും ദിവസങ്ങളിൽ തീരുമാനിക്കും. പ്രശസ്ത മുൻ എൻ.ബി.എ താരം ഡിർക്ക് നൊവിറ്റ്‌സ്‌കിയും മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
