സൂര്യവംശിയുടെ വിക്കറ്റ് വന്യമായി ആഘോഷിച്ച ജാമീസണ് താക്കീത്

MAY 3, 2026, 4:10 AM

ജയ്പൂർ: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം രാജസ്ഥാന്റെ കൗമാരവിസ്മയം വൈഭവ് സൂര്യവംശിയുടെ വിക്കറ്റെടുത്തതിന് പിന്നാലെ നടത്തിയ ആഘോഷ പ്രകടനത്തിന് ഡൽഹി ക്യാപിറ്റൽസിന്റെ പേസർ കെയ്ൽ ജാമീസണെതിരെ നടപടി. സംഭവത്തിൽ ജാമീസണ് താക്കീത് നൽകിയ ഐ.പി.എൽ ഗവേണിംഗ് ബോഡി താരത്തിന് ഒരു ഡി മെറിറ്റ് പോയിന്റും ചുമത്തി.

എന്നാൽ താൻ ഭയത്തോടെയാണ് വൈഭവിനെ നേരിട്ടതെന്നും വിക്കറ്റു കിട്ടിയപ്പോൾ മതിമറന്നു പോയെന്നും ജാമീസൺ പറഞ്ഞു. 'ഒരു 15 വയസുകാരൻ കുട്ടിയെ ഞാൻ ജീവിതത്തിൽ ഇത്രയും ഭയപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. വൈഭവിനു വേണ്ടി ഞങ്ങൾക്കു പ്രത്യേക പ്ലാനുകൾ ഉണ്ടായിരുന്നു. അതു കൃത്യമായി നടപ്പാക്കാനായതിൽ സന്തോഷമുണ്ട്.' ജാമീസൺ വ്യക്തമാക്കി.

മത്സരത്തിൽ ഡൽഹി 7 വിക്കറ്റിന്റെ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി 19.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (226/3).

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam