ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ അടിമുടി മാറ്റങ്ങളുമായി ക്യാപ്ടൻ ശുഭ്മാൻ ഗിൽ. ആദ്യ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തെ തുടർന്ന് പരിചയസമ്പന്നനായ താരം കരുൺ നായരെ ടീമിൽ നിന്ന് ഒഴിവാക്കി. 33കാരനായ കരുൺ നായരുടെ കരിയറിന് ഈ തീരുമാനം പൂർണ്ണവിരാമമാകുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ.
മാഞ്ചസ്റ്ററിൽ നടന്ന ടോസിനിടെയാണ് ഗിൽ ഈ നിർണായക മാറ്റം പ്രഖ്യാപിച്ചത്. കരുൺ നായർക്ക് പകരം യുവതാരം ബി സായ് സുദർശനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ മത്സരങ്ങളിൽ വലിയ സ്‌കോറുകൾ നേടാൻ കഴിയാതെ പോയതാണ് കരുൺ നായർക്ക് തിരിച്ചടിയായത്.
ടീമിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ക്യാപ്ടന്റെ ധീരമായ തീരുമാനമായാണ് ഈ നീക്കത്തെ ക്രിക്കറ്റ് ലോകം കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്