ഐ.പി.എൽ 2026 ആദ്യ ഫൈനലിസിസ്റ്റിനെ മെയ് 26ന് അറിയാം

MAY 26, 2026, 4:23 AM

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് അറിയാം. നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ധരംശാലയിൽ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക.

ഒപ്പത്തിനൊപ്പമുള്ള രണ്ട് ടീമുകൾ, ഐ.പി.എല്ലിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവും മുൻ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കരുത്തരാണ് ഇരു ടീമുകളും. പതിനാല് കളിയിൽ ബംഗ്‌ളൂരുവും ഗുജറാത്തും പതിനെട്ട് പോയിന്റ് വീതം നേടിയപ്പോൾ ഒന്നും രണ്ടും സ്ഥാനക്കാരെ നിശ്ചയിച്ചത് റൺനിരക്കിന്റെ വ്യത്യാസത്തിലായിരുന്നു.

ഈ സീസണിൽ ഏറ്റവും കുറച്ച് താരങ്ങളെ പരീക്ഷിച്ച ടീമുകളാണ് ബംഗ്‌ളൂരുവും ഗുജറാത്തും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻ പ്രകടനം തുടരുന്ന ആർ.സി.ബിയുടെ റൺ മെഷീൻ സൂപ്പർ താരം വിരാട് കോഹ്ലിയാണ്. ഫിൾ സാൾട്ട് പരിക്ക് മാറിയില്ലെങ്കിൽ വെങ്കിടേഷ് അയ്യർ കോഹ്ലിയുടെ ഓപ്പണിംഗ് പങ്കാളിയായി തുടരും. ദേവ്ദത്ത് പടിക്കലും രജത്ത് പാടിദാറും ടിം ഡേവിഡും അതിവേഗം റണ്ണടിക്കുന്നവരെന്ന ആനുകൂല്യവുമുണ്ട്. ക്യാപ്ടൻ ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‌ലർ ത്രയത്തിലൂടെ ആവും ഗുജറാത്ത് ടൈറ്റൻസിന്റെ മറുപടി. റൺവേട്ടക്കാരിൽ ഒന്നും രണ്ടും സ്ഥാനക്കാരായ സായ് സുദർശനും ശുഭ്മാൻ ഗില്ലും നൽകുന്ന തുടക്കം ഗുജറാത്തിന് ഏറെ നിർണായകം.

vachakam
vachakam
vachakam

24 വിക്കറ്റ് വീതം നേടിയ പേസർമാരായ ഭുവനേശ്വർ കുമാറും കാഗിസോ റബാഡയും നയിക്കുന്ന ബൗളിംഗ് യൂണിറ്റുകളും ഇരു ടീമുകളിലും ശക്തം. ഭുവനേശ്വറിനൊപ്പം ജോഷ് ഹേയ്‌സൽവുഡ് കണിശതയോടെ പന്തെറിയുമ്പോൾ റബാഡയ്ക്ക് കരുത്തായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമുണ്ട്. മധ്യ ഓവറുകളിൽ ഗുജറാത്ത് റാഷിദ് ഖാനെയും സായ് കിഷോറിനെയും ആശ്രയിക്കുമ്പോൾ ബെംഗളൂരുവിന് ക്രുനാൽ പാണ്ഡ്യയും സുയാഷ് ശർമ്മയുമുണ്ട്.

നേർക്കുനേർ കണക്കിലും ബംഗ്‌ളൂരുവും ഗുജറാത്തും ഒപ്പത്തിനൊപ്പമാണ്. ഈ സീസണിൽ ഇരുടീമും ഓരോ കളി ജയിച്ചപ്പോൾ ആകെ ഏറ്റുമുട്ടിയ എട്ട് മത്സരത്തിൽ ഗുജറാത്തിനും ബംഗ്‌ളൂരുവിനും നാല് ജയം വീതമാണുള്ളത്. ഇന്ന് ജയിക്കുന്നവർ ഫൈനലിലേക്ക് പ്രവേശിക്കും. തോൽക്കുന്നവർക്ക് ഫൈനലിൽ എത്താൻ ഒരവസരം കൂടി ലഭിക്കും. സൺറൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥൻ റോയൽസ് എലിമിനേറ്റർ വിജയികളുമായാണ് ഇന്ന് പരാജയപ്പെടുന്ന ടീം രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടേണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam