ഐപിഎല്‍ താരലേലം ഇത്തവണയും ഗള്‍ഫില്‍ വച്ചെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ 2026 സീസണിന് മുന്നോടിയായുള്ള താരലേലത്തിന് ഇത്തവണ അബുദാബി വേദിയാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബര്‍ പകുതിയോടെയാകും ലേലം. ഡിസംബര്‍ 15, 16 തീയതികളിലൊന്നാകും ലേലത്തീയതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2024-ലെ ലേലം ദുബായിലും 2025-ലെ മെഗാതാരലേലം ജിദ്ദയിലുമാണ് നടന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിദേശത്ത് നടക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ലേലമാകും ഇത്തവണത്തേത്.
മെഗാതാരലേലമായതിനാല്‍ ഇത്തവണത്തേത് മിനി ലേലമാകും. ഫ്രാഞ്ചൈസികള്‍ നിലവിലെ ടീമിന്റെ ശക്തി വര്‍ധിപ്പിക്കാനും ദുര്‍ബലമായ മേഖലകളിലേക്ക് ഉചിതമായ പകരക്കാരെ കണ്ടെത്താനുമുള്ള തയ്യാറെടുപ്പികളിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
