ലയണൽ മെസ്സിയുടെ ഡബിളിൽ ഒർലാൻഡോ സിറ്റിയെ 3-1ന് പരാജയപ്പെടുത്തി ഇന്റർ മയാമി ലീഗ്‌സ് കപ്പ് ഫൈനലിലേക്ക് പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എൽഎ ഗാലക്‌സി സിയാറ്റിൽ മത്സരത്തിലെ വിജയികളെ മയാമി നേരിടും.
ഹാംസ്ട്രിംഗ് പരിക്കുമൂലം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന മെസ്സിയുടെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഒർലാൻഡോ സിറ്റിയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാർക്കോ പസാലിക് ഒർലാൻഡോയ്ക്കായി ഗോൾ നേടി.
77-ാം മിനിറ്റിൽ ടാഡിയോ അലൻഡെയെ ബോക്‌സിൽ വെച്ച് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കി മാറ്റി. 88-ാം മിനിറ്റിൽ അഞ്ചിലേറെ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞുള്ള മെസ്സി മാജിക്ക് മയാമിയെ മുന്നിലെത്തിച്ചു. കളിയുടെ നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടെലാസ്‌കോ സെഗോവിയയിലൂടെ സ്‌കോർ 3-1 ലെത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്