ജൂനിയർ വനിതാ സ്‌ക്വാഷിൽ ഈജിപ്തിന്റെ സമ്പൂർണ ആധിപത്യം തകർത്ത് ഇന്ത്യയുടെ അനാഹത് സിങ്ങിന് കിരീടം

JULY 27, 2026, 3:55 AM

ഇന്ത്യൻ സ്‌ക്വാഷ് ചരിത്രത്തിൽ പുതിയ സുവർണ അധ്യായം കുറിച്ച് അനാഹത് സിങ്. ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ലോക ജൂനിയർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ നേട്ടമാണ് 18കാരിയായ ഡൽഹി താരം സ്വന്തമാക്കിയത്.

കാനഡയിലെ ഒട്ടാവയിൽ നടന്ന ഫൈനലിൽ രണ്ടാം സീഡായ ഈജിപ്തിന്റെ റുഖിയ സലേമിനെ നേരിട്ടുള്ള മൂന്ന് ഗെയിമുകൾക്കാണ് ടോപ് സീഡായ അനാഹത് പരാജയപ്പെടുത്തിയത്. 11-3, 11-7, 11-9 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ആധികാരിക ജയം.

ഫൈനലിൽ ഒരു ഘട്ടത്തിലും എതിരാളിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ അവസരം നൽകാതെയാണ് അനാഹത് കിരീടം ഉയർത്തിയത്. ആദ്യ ഗെയിമിൽ തന്നെ ആക്രമണാത്മക പ്രകടനത്തോടെ 11-3ന് ലീഡ് നേടിയ അനാഹത് പിന്നീട് മത്സരത്തിന്റെ നിയന്ത്രണം പൂർണമായും കൈയ്യിലെടുത്തു. രണ്ടാം ഗെയിമിൽ 11-7നും മൂന്നാം ഗെയിമിൽ 11-9നും വിജയിച്ച് ഇന്ത്യയുടെ ചരിത്രവിജയം പൂർത്തിയാക്കി. ടൂർണമെന്റിലുടനീളം അതിശക്തമായ പ്രകടനമാണ് അനാഹത് പുറത്തെടുത്തത്. ക്വാർട്ടർ ഫൈനലിൽ ഈജിപ്തിന്റെ ഹബീബ റിസ്‌കിനെയും സെമിയിൽ മറ്റൊരു ഈജിപ്ഷ്യൻ താരമായ ബർബ് സമേഹിനെയും കീഴടക്കിയാണ് ഫൈനലിലെത്തിയത്.

vachakam
vachakam
vachakam

ഫൈനലിലും ഈജിപ്തിനെ തന്നെ വീഴ്ത്തി കിരീടം സ്വന്തമാക്കിയതോടെ ടോപ് സീഡെന്ന വിശേഷണത്തിന് പൂർണ നീതി പുലർത്തുകയും ചെയ്തു. ഈ വിജയത്തോടെ മറ്റൊരു അപൂർവ റെക്കോർഡും അനാഹത്തിന്റെ പേരിലായി. 2010ന് ശേഷം ലോക ജൂനിയർ വനിതാ സ്‌ക്വാഷ് കിരീടം നേടുന്ന ആദ്യ ഈജിപ്തുകാരിയല്ലാത്ത താരമാണ് അനാഹത്. അമേരിക്കയുടെ അമാൻഡ ഷോബി 2010ൽ കിരീടം നേടിയതിന് ശേഷം കഴിഞ്ഞ 15 വർഷവും ലോക ജൂനിയർ വനിതാ സ്‌ക്വാഷിൽ ഈജിപ്തിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. ആ കുതിപ്പിനാണ് ഇന്ത്യൻ താരം വിരാമമിട്ടത്.

ഇതിന് മുമ്പ് ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മികച്ച നേട്ടം 2005ൽ ജോഷ്‌ന ചിന്നപ്പ ഫൈനലിലെത്തിയതായിരുന്നു. ഇത്തവണ സെമിയിലെ വിജയത്തോടെ തന്നെ 21 വർഷത്തിന് ശേഷം ഇന്ത്യയെ വീണ്ടും ഫൈനലിലെത്തിച്ച അനാഹത്, ഇപ്പോൾ കിരീടവും സ്വന്തമാക്കി ഇന്ത്യൻ സ്‌ക്വാഷിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്. 18-ാം വയസിൽ ലോക ജൂനിയർ ചാമ്പ്യൻ പട്ടം നേടിയ അനാഹത് സിങ് ഇനി ഇന്ത്യൻ സ്‌ക്വാഷിന്റെ ഭാവി മാത്രമല്ല, ലോക വേദിയിൽ ഇന്ത്യയുടെ പുതിയ പ്രതീക്ഷ കൂടിയാണ്. ഇന്ത്യയുടെ സ്‌ക്വാഷ് ചരിത്രത്തിൽ ദീർഘകാലം ഓർമിക്കപ്പെടുന്ന നേട്ടമായാണ് ഈ കിരീടവിജയം വിലയിരുത്തപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam