ലെജൻഡ്സ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും സെമിഫൈനലിൽ മുഖാമുഖമെത്തിയതോടെ സ്പോൺഷർഷിപ്പിൽ നിന്നും പിൻവാങ്ങി ഇന്ത്യൻ കമ്പനി.
ടൂർണമെന്റിന്റെ ലീഗ് മത്സരങ്ങൾ പൂർത്തിയായി, സെമി ഫൈനൽ ചിത്രം തെളിഞ്ഞതിനു പിന്നാലെയാണ് ചാമ്പ്യൻഷിപ്പിന്റെ പ്രധാന സ്പോൺസർമാരായ ‘ഈസ് മൈ ട്രിപ്പ്’ പിൻമാറ്റം പ്രഖ്യാപിച്ചത്.
വ്യാഴാഴ്ചയാണ് ഇന്ത്യയും പാകിസ്താനും തമ്മിലെ ഒന്നാം സെമി ഫൈനൽ. നേരത്തെ ലീഗ് റൗണ്ടിൽ പാകിസ്താനെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ടീം അംഗങ്ങൾ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. വ്യാഴാഴ്ചത്തെ മത്സരത്തിൽ ഇന്ത്യ കളിക്കുമോയെന്ന് ഇനിയും വ്യക്തമല്ല.
ഇന്ത്യയും പാകിസ്താനും തമ്മിലെ സെമി ഫൈനൽ മത്സരവുമായി കമ്പനി സഹകരിക്കില്ലെന്നും, ഭീകരതയും ക്രിക്കറ്റും ഒരുമിച്ച് മുന്നോട്ട് പോവില്ലെന്നും കമ്പനി സഹസ്ഥാപകൻ നിശാന്ത് പിറ്റി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്