കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ 30 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് കൂടാരം കയറി.
നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയുടെ കഥകഴിച്ചത്. ഇതോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1-0).
124 റൺസ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക് മൂന്നാം ദിനം രണ്ടാം സെഷനിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. ഒരൊറ്റ സെഷനിൽ മാത്രം ഇന്ത്യയ്ക്ക് നഷ്ടമായത് ഏഴ് നിർണായക വിക്കറ്റുകളാണ്.
നേരത്തെ, ആദ്യ ഇന്നിംഗ്‌സിലെ 30 റൺസ് ലീഡിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ 153 റൺസിന് ഓൾഔട്ടായിരുന്നു.
ക്യാപ്ടൻ ടെംബ ബാവുമയുടെ അർദ്ധ സെഞ്ച്വറിയും കോർബിൻ ബോഷിന്റെ തകർപ്പൻ പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട ടോട്ടൽ സമ്മാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
