ലണ്ടന്‍: ലെജന്‍ഡ്‌സ് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഔദ്യോഗികമായി പിന്മാറി. പാക്കിസ്ഥാനെതിരായി സെമിഫൈനല്‍ കളിക്കാനാവില്ലെന്ന് ഇന്ത്യന്‍ ടീം സംഘാടകരായ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനെ (ഇസിബി) അറിയിച്ചു. നേരത്തെ പാകിസ്ഥാനെതിരായ ലീഗ് മല്‍സരവും യുവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ബഹിഷ്‌കരിച്ചിരുന്നു. ഇതോടെ പാകിസ്ഥാന്‍ ലെജന്‍ഡ്‌സ് ടീം ഫൈനലില്‍ കടന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനുമായി മല്‍സരം കളിക്കേണ്ടെന്ന നിലപാട് ഇന്ത്യയുടെ ലെജന്‍ഡ്‌സ് ടീം എടുത്തത്. പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യ നടപ്പാക്കിയതാണെന്നതടക്കം വിവാദ പ്രസ്താവനകള്‍ നടത്തിയ ഷാഹിദ് അഫ്രീദിയും പാക് ലെജന്‍ഡ്‌സ് ടീമിന്റെ ഭാഗമാണ്.
ജൂലായ് 31ന് എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് സെമിഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ഈസ്‌മൈട്രിപ്പ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. ഭീകരതയും ക്രിക്കറ്റും ഒരുമിച്ചു പോകില്ലെന്നും ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ എത്തിയതിന് ഇന്ത്യ ചാമ്പ്യന്‍മാരെ അഭിനന്ദിക്കുമ്പോള്‍ തന്നെ പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന മത്സരങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കമ്പനിയുടെ സ്ഥാപകന്‍ നിശാന്ത് പിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്