ദില്ലി: ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവിൽ പ്രതികരിച്ച് മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിൽ വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശവും ഉൾപ്പെടുന്നുണ്ട്.
ഉമർ വിചാരണ തടവുകാരനായി അഞ്ചു കൊല്ലത്തോളം ജയിലിൽ കഴിയുന്നു. പിന്നീട് കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയാൽ നഷ്ടമായ സമയത്തിന് ആരു മറുപടി നൽകുമെന്നും മറ്റ് സാഹചര്യങ്ങൾ ഇല്ലെങ്കിൽ ജാമ്യം നൽകുക എന്നതാണ് നിയമമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (JLF 2026) മുതിർന്ന മാധ്യമപ്രവർത്തകൻ വീർ സംഘ്‌വിയുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് തൻ്റെ നിലപാടുകൾ വ്യക്തമാക്കിയത്.
2020 ഫെബ്രുവരിയിൽ നടന്ന ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ അഞ്ച് വർഷത്തോളമായി ആക്ടിവിസ്റ്റായ ഉമർ ഖാലിദ് വിചാരണ നേരിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കൊല്ലം കാർ അപകടം: വാഹനം ഓടിച്ചത് സി.പി.ഐ.എം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ
2018ലെ പ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര് ഇടിച്ച് കായിക താരങ്ങള്ക്ക് പരിക്കേറ്റ സംഭവം: