എഫ്.ഐ.എച്ച് പ്രോലീഗ് പുരുഷ ഹോക്കിയിൽ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ

FEBRUARY 23, 2026, 8:15 AM

എഫ്.ഐ.എച്ച് പ്രോ ലീഗ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് പരാജയം. പെനാൽറ്റി ഷൂട്ടൗട്ട് വിധി നിർണയിച്ച മത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 5-4നാണ് പരാജയപ്പെടുത്തിയത്.

നിശ്ചിത സമയത്ത് ഇരു ടീമും 2-2ന് തുല്യത പാലിച്ചു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു.

15-ാം മിനിറ്റിൽ അമിത് രോഹിതദാസും 43-ാം മിനിറ്റിൽ ജുഗ്രജ് സിംഗും നേടിയ ഗോളിലൂടെ ഇന്ത്യ 2-0ന് ലീഡ് നേടിയിരുന്നു. 47, 56 മിനിറ്റുകളിൽ ജോയൽ റിന്റല ഇരട്ട ഗോൾ നേടി ഓസ്‌ട്രേലിയയെ മത്സരത്തിൽ ഒപ്പമെത്തിച്ചതോടെ ഇന്ത്യൻ പ്രതീക്ഷ പൊലിഞ്ഞു. 24ന് സ്‌പെയിനുമായി ഇതേ വേദിയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam