വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളിൽ മുന്നേറാനാവാതെ ഇന്ത്യ.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏഴ് ടെസ്റ്റുകളിൽ നാലാം ജയമാണ് ഇന്ത്യ ഇന്ന് വിൻഡീസിനെതിരെ നേടിയത്. ഏഴ് മത്സരങ്ങളിൽ നാലു ജയവും രണ്ട് തോൽവിയും ഒരു സമനിലയുമുള്ള 52 പോയന്റും 61.90 പോയന്റ് ശതമാനവുമായി ഇന്ത്യ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തന്നെയാണിപ്പോഴും.
വെറും രണ്ട് ടെസ്റ്റുകൾ മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്റും 66.67 പോയന്റ് ശതമാനവുമുള്ള ശ്രീലങ്കയാണ് ഇന്ത്യക്ക് മുന്നിൽ രണ്ടാമത്. നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്ന് ടെസ്റ്റും ജയിച്ച് 36 പോയന്റും 100 പോയന്റ് ശതമാനവുമുള്ള ഓസ്‌ട്രേലിയയാണ് പോയന്റ് പട്ടികയിൽ ഒന്നാമത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ ഇതുവരെ ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ച ടീമും ഇന്ത്യയാണ്. ഏഴ് ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ കളിച്ചത്.
അഞ്ച് ടെസ്റ്റിൽ രണ്ട് ജയവും രണ്ട് തോൽവിയും ഒരു സമനിലയും അടക്കം 26 പോയന്റും 43.33 പോയന്റ് ശതമാനവുമുള്ള ഇംഗ്ലണ്ട് ആണ് പോയന്റ് പട്ടികയിൽ ഇന്ത്യക്ക് പിന്നിൽ നാലാമത്. രണ്ട് ടെസ്റ്റിൽ ഒരു തോൽവിയും ഒരു സമനിലയും അടക്കം നാലു പോയന്റും 16.67 പോയന്റ് ശതമാവുമുള്ള ബംഗ്ലാദേശ് ആണ് അഞ്ചാമത്. കളിച്ച അഞ്ച് ടെസ്റ്റും തോറ്റ വിൻഡീസ് ആറാമതാണ്.
പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഫലം വരുമ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളിൽ വീണ്ടും മാറ്റം വരും. ന്യൂസിലൻഡ് ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്