ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിന് തകർപ്പൻ ജയം

NOVEMBER 14, 2025, 6:34 AM

രാജ്‌കോട്ടിൽ നടന്ന ആവേശകരമായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിന് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. 286 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ ടീമിന് റുതുരാജ് ഗെയ്കവാദിന്റെ സെഞ്ചുറിയാണ് വിജയത്തിലേക്കുള്ള വഴി തുറന്നത്. അവസാന ഓവറുകളിലെ നിർണായക പ്രകടനത്തിലൂടെ ലക്ഷ്യം മറികടന്ന ഇന്ത്യ,

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. യുവതാരങ്ങളുടെ സ്ഥിരതയാർന്ന പ്രകടനമാണ് ഈ വിജയത്തിൽ നിർണായകമായത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ ടീം തുടക്കത്തിൽ തന്നെ തകർന്നു. അഞ്ചിന് 53 എന്ന നിലയിൽ അവർ പതറിയെങ്കിലും, പിന്നീട് ശക്തമായ ചെറുത്തുനിൽപ്പ് നടത്തി.

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സ്: നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണ് സന്ദർശകർ നേടിയത്. ഡെലാനോ പോട്ഗീറ്റർ (90), ഡിയാൻ ഫോറെസ്റ്റർ (77), ബോൺ ഫൊർട്വിൻ (59) എന്നിവരുടെ മികച്ച ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണ, അർഷ്ദീപ് സിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

vachakam
vachakam
vachakam

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി അഭിഷേക് ശർമയും റുതുരാജ് ഗെയ്ക്ക്‌വാദും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 64 റൺസ് കൂട്ടിച്ചേർത്തു. 31 റൺസുമായി അഭിഷേക് ശർമയാണ് ആദ്യം പുറത്തായത്. പിന്നീട് റുതുരാജ് ഒരറ്റത്ത് ഉറച്ചുനിന്നു. റിയാൻ പരാഗ് എട്ട്, ക്യാപ്ടൻ തിലക് വർമ 39, ഇഷാൻ കിഷൻ 17 എന്നിങ്ങനെ സംഭാവന നൽകി.

അഞ്ചാമനായി പുറത്താകുമ്‌ബോൾ 129 പന്തിൽ 12 ഫോറുകളുടെ അകമ്ബടിയോടെ റുതുരാജ് 117 റൺസ് നേടിയിരുന്നു. പിന്നാലെ നിതീഷ് കുമാർ റെഡ്ഡി 37, നിഷാന്ത് സിന്ധു പുറത്താകാതെ 29 എന്നിവർ ചേർന്ന് ഇന്ത്യ വിജയത്തിലെത്തിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam