ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തോൽപിച്ച് കിരീടം നേടിയ ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ അഭിഷേക് ശർമയെ വെല്ലുവിളിച്ച് പാകിസ്ഥാൻ പേസർ ഇഹ്‌സാനുള്ള. ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും തകർത്തടിച്ച അഭിഷേക് ശർമയെ പുറത്താക്കാൻ തനിക്ക് ആറ് പന്തുകൾ പോലും വേണ്ടെന്ന് ഇഹ്‌സാനുള്ള പറഞ്ഞു.
ഇന്ത്യക്കെതിരെ കളിക്കാൻ അവസരം ലഭിച്ചാൽ അഭിഷേക് ശർമയെ താൻ 3-6 പന്തുകൾക്കുള്ളിൽ പുറത്താക്കുമെന്നായിരുന്നു ഇഹ്‌സാനുള്ളയുടെ പ്രതികരണം. 2023ലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ 152.65 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ശ്രദ്ധേയനായ ഇഹ്‌സാനുള്ള പാകിസ്ഥാനായി ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലും കളിച്ചെങ്കിലും പരിക്ക് കാരണം പിന്നീട് ടീമിൽ നിന്ന് പുറത്തായി.
ഏഷ്യാ കപ്പിലെ ഗ്രൂപ്പ് പോരാട്ടത്തിൽ അഭിഷേക് പാകിസ്ഥാനെതിരെ 13 പന്തിൽ 31 റൺസടിച്ചപ്പോൾ സൂപ്പർ ഫോർ പോരാട്ടത്തിൽ 39 പന്തിൽ 74 റൺസടിച്ചിരുന്നു. എന്നാൽ ഫൈനലിൽ പാകിസ്ഥാനെതിരെ അടിതെറ്റിയ അഭിഷേകിന് ആറ് പന്തിൽ അഞ്ച് റൺസെടുക്കാനെ കഴിഞ്ഞുള്ളു. എങ്കിലും മൂന്ന് അർധസെഞ്ചുറികളുമായി ടൂർണമെന്റിൽ 314 റൺസടിച്ച അഭിഷേക് ആയിരുന്നു ടൂർണമെന്റിലെ താരവും ഇന്ത്യയുടെ ടോപ് സകോററും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്