ഗോൾമഴയിൽ ലൂസേഴ്‌സ് ഫൈനൽ, ഫ്രാൻസിനെ തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

JULY 18, 2026, 11:49 PM

ലൂസേഴ്‌സ് ഫൈനലിൽ 10 ഗോളുകളുടെ തൃല്ലറിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട് ഗോളോടെ ഈ ലോകകപ്പിലെ ഗോൾവേട്ട 10 ആയി ഉയർത്തിയ എംബാപ്പെ ഗോൾഡൻ ബൂട്ട് പോരിൽ മെസിക്ക് വലിയ വെല്ലുവിളി ഉയർത്തി

കഴിഞ്ഞു. മയാമി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ ഇംഗ്ലണ്ടിന് ആവേശകരമായ വിജയം. ഗോളുകൾ മഴയായി പെയ്ത മത്സരത്തിൽ 6-4ന് ആണ് ത്രീ ലയേൺസ് മൂന്നാം സ്ഥാനം പിടിച്ചത്.

ബുകായോ സാക്കയുടെ തകർപ്പൻ ഹാട്രിക്കും കിലിയൻ എംബാപ്പെയുടെ പോരാട്ടവീര്യവും ഈ മത്സരത്തെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നാക്കി മാറ്റി.
മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഡെക്ലാൻ റൈസിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി.

vachakam
vachakam
vachakam

18-ാം മിനിറ്റിൽ എസ്രി കോൻസ ലീഡ് രണ്ടാക്കി ഉയർത്തി. തുടർന്ന് ഇംഗ്ലീഷ് താരം ബുകായോ സാക്കയുടെ ഊഴമായിരുന്നു. 37, 45 മിനിറ്റുകളിൽ സാക്ക നേടിയ ഗോളുകളിലൂടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4-0 എന്ന കൂറ്റൻ ലീഡിലായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ശക്തമായി തിരിച്ചടിച്ചു. 48-ാം മിനിറ്റിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് തങ്ങളുടെ ആദ്യ ഗോൾ നേടി. തുടർന്ന് 54-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർകോളയും 66-ാം മിനിറ്റിൽ വീണ്ടും എംബാപ്പെയും വലകുലുക്കിയതോടെ സ്‌കോർ 4-3 എന്ന നിലയിലായി. ഫ്രാൻസ് അത്ഭുതകരമായ സമനില പിടിക്കുമെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അത്.

മത്സരം അവസാന നിമിഷങ്ങളിലേക്ക് കടക്കവെ 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ബുകായോ സാക്ക തന്റെ ലോകകപ്പ് ഹാട്രിക് പൂർത്തിയാക്കി. ഇഞ്ചുറി ടൈമിൽ (90'+6) ഉസ്മാൻ ഡെംബെലെയിലൂടെ ഫ്രാൻസ് ഒരു ഗോൾ കൂടി മടക്കി സ്‌കോർ 5-4 ആക്കി

vachakam
vachakam
vachakam

ചുരുക്കിയെങ്കിലും തൊട്ടുപിന്നാലെ 90'+8ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന്റെ ആറാം ഗോൾ നേടി അവരുടെ വിജയം ഉറപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam