പത്രസമ്മേളനവും ഫിഫ വിറ്റുകാശാക്കുന്നു

JULY 17, 2026, 8:35 AM

ന്യൂയോർക്ക് : ലോകകപ്പ് ഫൈനൽ മത്സരത്തിന് മുമ്പ് എല്ലാ രാജ്യത്തുനിന്നുമുള്ള അക്രഡിറ്റഡ് ജേണലിസ്റ്റുകൾക്കും ബ്രോഡ് കാസ്റ്റിംഗ് ചാനലുകൾക്കും മുന്നിൽ ടീം ക്യാപ്ടൻമാർ നടത്തുന്ന പത്രസമ്മേളനത്തിൽ ടിക്കറ്റുവച്ച് കാണികൾക്ക് പ്രവേശനം നൽകാൻ ഫിഫ.

ന്യൂയോർക്ക് സിറ്റിയിലെ യാർവിസ് സെന്ററിൽ നടക്കുന്ന പത്രസമ്മേളനത്തിൽ 80 ഡോളറിന്റെ (7700 രൂപയോളം) ടിക്കറ്റെടുക്കുന്ന ആരാധകർക്ക് പ്രവേശിക്കാം. ഇഷ്ടതാരങ്ങളെ കാണാമെന്നല്ലാതെ ചോദ്യം ചോദിക്കാനാവില്ല.

ഫൈനലിനോടനുബന്ധിച്ച് നാലുദിവസത്തെ ഫാൻ ഫെസ്റ്റാണ് ഫിഫ സംഘടിപ്പിക്കുന്നത്.

vachakam
vachakam
vachakam

പരിശീലന വേദിയിലും മറ്റുമായി താരങ്ങളെ കാണാനും ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി ഫിഫ ഫീസ് ഏർപ്പെടുത്തിയിട്ടുമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam