ഏകദിനങ്ങളിൽ തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകാൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയോടും രോഹിത് ശർമ്മയോടും ആവശ്യപ്പെട്ട് ബിസിസിഐ. ഇതുസംബന്ധിച്ച് ഇരുവർക്കും സന്ദേശം അയച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡിസംബർ 24 ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഇരുവരും കളിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനുമുമ്പ്, ഡിസംബർ 3 മുതൽ 9 വരെ സ്വന്തം നാട്ടിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ഇരുവർക്കും കളിക്കാം.
ജനുവരി 11ന് ശേഷം ന്യൂസിലൻഡിനെതിരായ മറ്റൊരു ഏകദിന പരമ്പരയിലും ഇരുവർക്കും കളിക്കാം. ഇതിൻ്റെയെല്ലാം പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാകും 2027ൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുക.
കഴിഞ്ഞ മാസം ഓസ്ട്രേലിയയിൽ നടന്ന ഏകദിന പരമ്പരയിലാണ് കോഹ്‌ലിയും രോഹിതും അവസാനമായി കളിച്ചത്. അവസാന മത്സരത്തിൽ ഇരുവരുടേയും കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് മത്സരങ്ങളിൽ രണ്ടിലും രോഹിത് മികച്ച പ്രകടനം കാഴ്ചവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
