ഡീഗോ ഫോർലാനെ ഉറുഗ്വെ പുതിയ പരിശീലകൻ

JULY 14, 2026, 7:54 AM

ഉറുഗ്വെ ദേശീയ ഫുട്‌ബോൾ ടീമിൽ പുതിയ അധ്യായത്തിന് തുടക്കമാകുന്നു. ഇതിഹാസ താരവും മുൻ നായകനുമായ ഡീഗോ ഫോർലാനെ പുതിയ പരിശീലകനായി നിയമിച്ചു.

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പുറത്താകലോടെ ഇതിഹാസ പരിശീലകൻ മാഴ്‌സെലോ ബിയേൽസ രാജിവച്ചതിനെത്തുടർന്നാണ് ഫോർലാൻ സ്ഥാനമേൽക്കുന്നത്.

ഫോർലാനെ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകനായി നിയമിച്ചതായി ഉറുഗ്വെ ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

സ്‌പെയിൻ, കാബോ വെർദെ, സൗദി അറേബ്യ എന്നിവരുൾപ്പെട്ട ഗ്രൂപ്പിൽ കേവലം രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഉറുഗ്വെ ഇത്തവണ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാകാതെ പോയ വൻ പരാജയത്തോടെയാണ് മാഴ്‌സെലോ ബിയേൽസയുടെ യുഗം അവസാനിച്ചത്.

ലോകകപ്പിൽ നിന്നു പുറത്തായതിനു തൊട്ടുപിന്നാലെ അർജന്റീനക്കാരനായ ബിയേൽസ പടിയിറങ്ങുകയായിരുന്നു. ഫോർലാന്റെ പ്രാഥമിക കരാർ 2027 മാർച്ച് വരെ ആയിരിക്കുമെന്ന് ഉറുഗ്വെ ഫുട്‌ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. സീനിയർ ദേശീയ ടീമിനെ നയിക്കുന്നതിന് പുറമെ ഉറുഗ്വെയുടെ അണ്ടർ 20 ദേശീയ ടീമിന്റെ മുഖ്യപരിശീലകനായും ഫോർലാൻ തുടരും.

2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം ഒരു ഉറുഗ്വെ താരം ലോകകപ്പ് ചരിത്രത്തിൽ തന്നെ കാഴ്ചവെച്ച ഏറ്റവും മികച്ച ഒന്നായി ഇന്നും ഓർമിക്കപ്പെടുന്നു. അന്ന് ടൂർണമെന്റിലുടനീളം അഞ്ച് ഗോളുകൾ നേടുകയും ടീമിനെ ഒറ്റയ്ക്ക് വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്ത ഫോർലാൻ ഉറുഗ്വെയെ സെമിഫൈനൽ വരെയെത്തിച്ചു.

vachakam
vachakam
vachakam

അന്ന് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബോൾ' പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

1930, 1950 വർഷങ്ങളിലെ ലോകകപ്പ് ചാംപ്യൻമാരും 2010ലെ സെമി ഫൈനലിസ്റ്റുകളുമായ ലാ സെലെെ്രസ്ര തങ്ങളുടെ എക്കാലത്തെയും വലിയ ഐക്കണുകളിൽ ഒരാൾക്ക് കീഴിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam