കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

MAY 24, 2026, 2:02 PM

കൊൽക്കത്ത: രാജസ്ഥാൻ  മുംബയ്യെ തോൽപ്പിച്ചതോടെ ഫലം അപ്രസക്തമായ ഐ.പി.എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 40 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോൽപ്പിച്ചു.

ആദ്യംബാറ്റ് ചെയ്ത ഡൽഹി  20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. മറുപടിക്കിറങ്ങിയ കൊൽക്കത്ത 18.4 ഓവറിൽ 163 റൺസിന് ഓൾഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡൽഹിക്കായി കെ.എൽ രാഹുൽ 30 പന്തിൽ 5 ഫോറും 4 സിക്‌സും ഉൾപ്പെടെ 60 റൺസ് നേടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. 

vachakam
vachakam
vachakam

ക്യാപ്ടൻ അക്ഷർ പട്ടേൽ (25 പന്തിൽ 39), ഡേവിഡ് മില്ലർ (19 പന്തിൽ 28), സാഹിൽ പരഖ് (24), അഭിഷേക് പോറൽ (22), അശുതോഷ് ശർമ്മ (പുറത്താകാതെ 11 പന്തിൽ 18) എന്നിവരും നിർണായക സംഭാവന നൽകി.

സൗരഭ് ദുബെ കൊൽക്കത്തയ്ക്കായി 2 വിക്കറ്റ് വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam