നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ സമനിലയുമായി ക്രിസ്റ്റൽ പാലസ്

AUGUST 26, 2025, 7:46 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റ്, ക്രിസ്റ്റൽ പാലസ് മത്സരം 1-1 നു സമനിലയിൽ. പന്ത് കൈവശം വെക്കുന്നതിൽ ഫോറസ്റ്റ് ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ക്രിസ്റ്റൽ പാലസാണ് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത്.

സൂപ്പർ താരം എബിറെചി എസെ ആഴ്‌സണലിലേക്ക് പോയ കുറവൊന്നും അനുഭവപ്പെടാതെയാണ് പാലസ് തുടങ്ങിയത്. 37-ാമത്തെ മിനിറ്റിൽ ഡാനിയേൽ മനോസിന്റെ പാസിൽ നിന്നു ഇസ്മയില സാർ നേടിയ ഗോളിൽ അവർ മുൻതൂക്കം കണ്ടെത്തുകയും ചെയ്തു.

അതിനു ശേഷം ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ മാർക് ഗുഹെയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് പാലസിന് നിരാശ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 57-ാമത്തെ മിനിറ്റിൽ ഡാൻ എന്റോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഹഡ്‌സൺ ഒഡോയ് പാലസിന് സമനില സമ്മാനിച്ചു.

vachakam
vachakam
vachakam

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ ഇഗോർ ജീസുസിന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയതും ഒമാരി ഹച്ചിസന്റെ ശ്രമം ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്ത് പോയതും ഫോറസ്റ്റിന് നിരാശ സമ്മാനിച്ചു. പാലസിന് ഇത് ലീഗിൽ തുടർച്ചയായ രണ്ടാം സമനിലയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam