മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ചാമ്പ്യന്മാരായ ബാഴ്‌സലോണ തോൽവിയോടെ സീസൺ അവസാനിപ്പിച്ചു. കിരീടം നേരത്തേ തന്നെ നിലനിർത്തിയ ബാഴ്‌സലോണ അവസാന അങ്കത്തിൽ വലൻസിയയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്. ഒരു ഗോളിന്റെ ലീഡെടുത്ത ശേഷമാണ് മൂന്ന്‌ഗോളുകൾ വഴങ്ങി ബാഴ്‌സ തോറ്റത്.
60-ാം മിനിട്ടിൽ ലെവൻഡോവ്‌സ്‌കിയിലൂടെ ബാഴ്‌സ ലീഡെടുത്തതാണ്. എന്നാൽ പിന്നീട് ജാവി ഗുയേര, ലൂയിസ് റയോജ, ഗുയഡോ റോഡ്രിഗസ് എന്നിവർ നേടിയ ഗോളുകളിലൂടെ വലൻസിയ ജയം പിടിക്കുകയായിരുന്നു.
ക്ലബിന്റെ സ്‌കോറർമാരിൽ ആദ്യ പത്തിൽ ഇടം നേടിയാണ് ലെവൻ (120 ഗോൾ) ബാഴ്‌സ വിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
