ലണ്ടന്‍: ആന്‍ഡേഴ്‌സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് പുറത്തായി. വലത് തോളെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സ്റ്റോക്‌സിനെ ടീമില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന ഓവല്‍ ടെസ്റ്റില്‍ ഒലി പോപ്പ് ഇംഗ്ലീഷ് ടീമിനെ നയിക്കും. ആറാം നമ്പറില്‍ സ്റ്റോക്‌സിന് പകരം ബാറ്ററായി ജേക്കബ് ബെഥേല്‍ എത്തും.
മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകളില്‍ കളിയിലെ താരമായ സ്‌റ്റോക്‌സിന്റെ പുറത്താകല്‍ ഇംഗ്ലണ്ടിന് ഇത് കനത്ത തിരിച്ചടിയാണ്. പരമ്പരയില്‍ ഇതുവരെ, നാല് ടെസ്റ്റുകളില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 304 റണ്‍സ്‌സ്റ്റോക്‌സ് നേടിയിട്ടുണ്ട്. 17 വിക്കറ്റുമായി പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറും സ്റ്റോക്‌സാണ്.
നാലാം ടെസ്റ്റിനിടെ സ്‌റ്റോക്‌സ് നീണ്ട സ്‌പെല്ലുകള്‍ എറിയാന്‍ നിര്‍ബന്ധിതനായിരുന്നു. രണ്ട് ഇന്നിംഗ്‌സുകളിലുമായി ആകെ 35 ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം സ്‌പെല്ലിനിടെ തോളില്‍ മുറുകെ പിടിക്കുന്നതും കാണാമായിരുന്നു.
ഇതിനിടെ പരമ്പരയുടെ അവസാന മത്സരത്തിനായി തങ്ങളുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച ഇംഗ്ലണ്ട്, ബൗളിംഗ് നിരയില്‍ മറ്റ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. സ്പിന്നര്‍ ലിയാം ഡോസണും പേസര്‍മാരായ ജോഫ്ര ആര്‍ച്ചറും െ്രെബഡണ്‍ കാര്‍സും ടീമില്‍ നിന്ന് പുറത്തായി. ഇവര്‍ക്ക് പകരം ജോഷ് ടംഗും ഗസ് ആറ്റ്കിന്‍സണും ജാമി ഒവേര്‍ട്ടണും ടീമില്‍ ഇടം പിടിച്ചു. പരമ്പരയില്‍ നിലവില്‍ 2-1 ന് ഇംഗ്ലണ്ട് മുന്നിലാണ്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സണ്‍, ജാമി ഒവേര്‍ട്ടണ്‍, ജോഷ് ടംഗ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്