കഴിഞ്ഞ കളിയിൽ വടക്കൻ മാസിഡോണിയയോടു സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് ബെൽജിയം വെയിൽസിനെതിരെ മികച്ച ജയം പിടിച്ചു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയം ജയിച്ചു കയറിയത്.
കെവിൻ ഡിബ്രുയ്‌നെ നേടിയ ഇരട്ട പെനാൽറ്റി ഗോളുകളും തോമസ് മനിയർ, ലിയാൻഡ്രോ ട്രൊസാർഡ് എന്നിവരുടെ ഗോളുകളുമാണ് ബെൽജിയത്തിനു ജയമൊരുക്കിയത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ബെൽജിയം ഗംഭീരമായി തിരിച്ചു വന്നത്. എട്ടാം മിനിറ്റിൽ ജോ റോഡനിലൂടെയാണ് വെയിൽസ് മുന്നിലെത്തിയത്. 18-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി വലയിലിട്ട് ഡിബ്രുയ്‌നെ ബെൽജിയത്തെ ഒപ്പമെത്തിച്ചു. ആറ് മിനിറ്റിനുള്ളിൽ അവർ മനിയറിലൂടെ ലീഡും പിടിച്ചു.
76-ാം മിനിറ്റിൽ ഡിബ്രുയ്‌നെ രണ്ടാം പെനാൽറ്റിയും വലയിലാക്കി ലീഡ് മൂന്നാക്കി ഉയർത്തി. 89-ാം മിനിറ്റിൽ നാതാൻ ബ്രോഡ്‌ഹെഡിലൂടെ വെയിൽസ് ലീഡ് കുറച്ചെങ്കിലും 90-ാം മിനിറ്റിൽ നാലാം ഗോൾ ട്രൊസാർഡിലൂടെ വലയിലാക്കി ബെൽജിയം ജയം ഉറപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്