ലോകകപ്പിനുള്ള 26അംഗ ടീം പ്രഖ്യാപിച്ച് ബെൽജിയം

MAY 16, 2026, 4:02 AM

ബ്രസൽസ് : ലോകകപ്പിനുള്ള 26 അംഗ ബെൽജിയം ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്‌നും റയൽ മാഡ്രിഡ് ഗോളി ടിബോ കുർട്ടോയും, സ്‌ട്രൈക്കർ റൊമേലു ലുക്കാക്കോ തുടങ്ങിയവർ സംഘത്തിലുണ്ട്. റൂഡി ഗാർഷ്യയാണ് കോച്ച്. ഗ്രൂപ്പ് ജിയിൽ ഈജിപ്ത്, ഇറാൻ, ന്യൂസിലാൻഡ് എന്നിവർക്കെതിരെയാണ് ബെൽജിയത്തിന്റെ പോരാട്ടങ്ങൾ. ജൂൺ 16ന് ഈജിപ്തിന് എതിരെയാണ് ആദ്യ മത്സരം.

ബെൽജിയം ടീം

  • ഗോൾ കീപ്പേഴ്‌സ് : ടിബോ കുർട്ടോ, സെന്നെ ലാമെൻസ്, മൈക്ക് പെൻഡേഴ്‌സ്.
    ഡിഫൻഡേഴ്‌സ്: തിമോത്തി കാസ്റ്റേൻ, സെനോ ദിബാസ്റ്റ്, മാക്‌സിം ഡി ക്യുപെർ, കോണി ഡി വിന്റർ, ബ്രാൻഡൺ മെഷേലെ, തോമസ് മ്യൂനിയർ, നഥാൻ എൻഗോയ്, യൊവാക്വിൻ സെയ്‌സ്, ആർതർ തീയേറ്റെ.
    മിഡ്ഫീൽഡേഴ്‌സ് : കെവിൻ ഡി ബ്രൂയ്ൻ, അമാദൗ ഒനാന, നിക്കോളാസ് റാസ്‌കിൻ, യൂറി ടിയെലിമാൻസ്, ഹാൻസ് വനകൻ, അക്‌സൽ വിറ്റ്‌സെൽ.
    ഫോർവേഡ്‌സ് : ചാൾസ് ഡി കെറ്റാലേരെ, ജെറെമി ഡോക്കു, മത്യാസ് ഫെർണാണ്ടസ് പാർദോ, റൊമേലു ലുക്കാക്കു, ഡോഡി ലൂക്കിബാക്കിയോ, ഡീഗോ മൊറേയ്രോ, അലക്‌സിസ് സെയ്‌ലീമേക്കേഴ്‌സ്, ലിയാൻട്രോ ട്രൊസാഡ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam