ജർമൻ കപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സ്റ്റുട്ട്ഗാർട്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി ബയേൺ.
സൂപ്പർ താരം ഹാരി കെയ്‌ന് ഹാട്രിക്ക്. 21-ാം തവണയാണ് ജർമൻ കപ്പ് നേടുന്നത്. സീസണിൽ ബുണ്ടസ്‌ലീഗ കിരീടവും നേടിയ ബയേൺ ഡൊമസ്റ്റിക് ഡബിൾ പൂർത്തിയാക്കി.
ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടന്നത്. മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയത് ബയേണായിരുന്നെങ്കിലും ആദ്യ ഗോളിനായി രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടിവന്നു. 54-ാം മിനിറ്റിൽ സൂപ്പർ താരം ഹാരി കെയ്ൻ ബയേണിനെ മുന്നിലെത്തിച്ചു. വലത് വിങ്ങിൽ നിന്ന് മൈക്കിൾ ഒലീസേ നൽകിയ ക്രോസ്സിനെ തലകൊണ്ട് തട്ടി വലയിലെത്തിച്ചാണ് കെയ്ൻ ജർമൻ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചത്. 80-ാം മിനിറ്റിൽ ഉജ്വല ഫിനിഷിലൂടെ ഇംഗ്ലീഷ് താരം ലീഡുയർത്തി. മത്സരത്തിന്റെ അധിക സമയത്ത് പെനാൽറ്റിയിലൂടെ കെയ്ൻ (90+1) തന്റെ ഹാട്രിക്കും പൂർത്തിയാക്കി ബയേണിന് വിജയവും ഉറപ്പിച്ചു.
പരിശീലകൻ വിൻസെന്റ് കൊമ്പനിയുടെ കീഴിൽ ബയേൺ നേടുന്ന ആദ്യ ഡൊമസ്റ്റിക് ഡബിളാണ് ഇത്. ബെൽജിയൻ പരിശീലകന് കീഴിൽ ജർമൻ ക്ലബ്ബിന്റെ മൂന്നാം കിരീടമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
