കോപ്പ ഡെൽറേയിൽ ആദ്യപാദ സെമിയിൽ അത്‌ലറ്റികോ മാഡ്രിഡിനോട് നാണകെട്ട തോൽവിയുമായി ബാഴ്‌സലോണ

FEBRUARY 13, 2026, 7:58 AM

കോപ്പ ഡെൽറേയിൽ ആദ്യപാദ സെമിയിൽ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയെ ഞെട്ടിച്ച് അത്‌ലറ്റികോ മാഡ്രിഡ്. എതിരില്ലാതെ നാല് ഗോളിനാണ് ബാഴ്‌സയുടെ തോൽവി. ഇതോടെ ഫൈനലിലേക്കുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വഴി തെളിഞ്ഞു.

മത്സരത്തിന്റെ ആദ്യപകുതിയിൽ ഓൺഗോളിലൂടെ ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായി. ഏഴാം മിനിറ്റിൽ ബാഴ്‌സ ഡിഫൻഡർ എറിക് ഗാർസിയയുടെ ഓൺഗോളിലൂടെയാണ് അത്‌ലറ്റികോ ലീഡ് നേടിയത്. 14-ാം മിനിറ്റിൽ ഒൺടോയ്ൻ ഗ്രീസ്മാനിലൂടെ അത്‌ലറ്റിക്കോ ലീഡ് ഉയർത്തി. 33-ാം മിനിറ്റിൽ അഡമോള ലുക്മാനും ഗോൾ കണ്ടെത്തി.

അർജന്റൈൻ താരം ജൂലിയൻ അൽവാരസ് നൽകിയ പാസിൽ നിന്നായിരുന്നു മൂന്നാം ഗോൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അൽവാരസ് കൂടി ലക്ഷ്യം കണ്ടതോടെ അത്‌ലറ്റിക്കോയുടെ ലീഡ് 4-0 ആയി. മാർച്ച് മൂന്നിനാണ് രണ്ടാം പാദ മത്സരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam