വരാനിരിക്കുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ് പര്യടനങ്ങൾക്കുള്ള വൈറ്റ് ബോൾ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. മിച്ചൽ മാർഷാണ് ഇരു ടീമുകളെയും നയിക്കുന്നത്. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രമുഖ താരങ്ങളായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർക്ക് രണ്ട് പരമ്പരകളിലും വിശ്രമം അനുവദിച്ചു.
ഐ.പി.എൽ പ്ലേഓഫ് മത്സരങ്ങളും അന്താരാഷ്ട്ര മത്സരങ്ങളും ഒരേസമയം വരുന്നതിനാലാണ് സീനിയർ പേസർമാരെ മാറ്റിനിർത്താൻ ബോർഡ് തീരുമാനിച്ചത്. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിലവിൽ ഐ.പി.എല്ലിൽ കളിക്കുന്ന ഒരു താരം പോലും ടീമിലില്ല എന്നത് ശ്രദ്ധേയമാണ്.
യുവാക്കൾക്ക് കൂടുതൽ അവസരം നൽകുന്ന ഒരു പരീക്ഷണത്തിനാണ് ഓസ്‌ട്രേലിയ ഇവിടെ മുതിരുന്നത്. എന്നാൽ, ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ ചില പ്രമുഖ താരങ്ങൾ തിരിച്ചെത്തുന്നുണ്ട്. അനുഭവസമ്പത്തും യുവത്വവും ഒത്തുചേരുന്ന ഒരു ടീമിനെയാണ് ബംഗ്ലാദേശിലേക്ക് അയക്കുന്നത്.
പാകിസ്ഥാൻ ഏകദിനങ്ങൾക്കുള്ള ഓസ്‌ട്രേലിയ സ്‌ക്വാഡുകൾ
പാകിസ്ഥാൻ ഏകദിനങ്ങൾക്കുള്ളത്: മിച്ചൽ മാർഷ് (ക്യാപ്ടൻ), അലക്‌സ് കാരി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ്, മാത്യു കുഹ്നെമാൻ, മാർനസ് ലാബുഷാഗ്‌നെ, റൈലി മെറെഡിത്ത്, ഒലിവർ പീക്ക്, മാത്യു റെൻഷാ, തൻവീർ സംഘ, ലിയാം സ്‌കോട്ട്, മാറ്റ് ഷോർട്ട്, ബില്ലി സ്റ്റാൻലേക്ക്, ആദം സാമ്പ.
ബംഗ്ലാദേശ് ഏകദിനങ്ങൾക്കുള്ളത്: മിച്ചൽ മാർഷ് (ക്യാപ്ടൻ), സേവ്യർ ബാർട്ട്‌ലെറ്റ്, അലക്‌സ് കാരി, കൂപ്പർ കോണോളി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുഹ്നെമാൻ, മാർനസ് ലാബുഷാഗ്‌നെ, മാത്യു റെൻഷാ, തൻവീർ സംഘ, ലിയാം സ്‌കോട്ട്, ആദം സാമ്പ.
ബംഗ്ലാദേശ് ടി20 ടീമിനായി: മിച്ചൽ മാർഷ് (ക്യാപ്ടൻ), സേവ്യർ ബാർട്ട്‌ലെറ്റ്, കൂപ്പർ കോണോളി, ടിം ഡേവിഡ്, ജോയൽ ഡേവീസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെൻസർ ജോൺസൺ, മാത്യു കുഹ്നെമാൻ, റൈലി മെറെഡിത്ത്, ജോഷ് ഫിലിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
