ഗ്രീസ്മന്റെ മികവിൽ അത്‌ലറ്റിക്കോ മാഡ്രിഡ്

APRIL 15, 2024, 10:28 AM

ഗ്രീസ്മന്റെ മികവിൽ ജിറോണയെ തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. ലാലിഗയിൽ നടന്ന മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായ ജിറോണയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് അവരുടെ മൂന്നാം സ്ഥാന പ്രതീക്ഷ കാത്തുസൂക്ഷിച്ചു.

തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് 3-1ന്റെ വിജയം അത്‌ലറ്റിക്കോ സ്വന്തമാക്കിയത്. നാലാം മിനിറ്റിൽ ഡോബിക് നേടിയ ഗോളിലായിരുന്നു ജിറോണ ലീഡ് എടുത്തത്. ആദ്യപകുതിയിൽ തന്നെ തിരിച്ചടിച്ച് മുന്നിലെത്താൻ സിമിയോണിയുടെ ടീമിനായി. 34-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ആദ്യ ഗോൾ. ഗ്രീസ്മൻ പെനാൽറ്റി ലക്ഷത്തിൽ എത്തിച്ചു. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ കൊറേയെയിലൂടെ മാഡ്രിഡ് ലീഡും എടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 51-ാം മിനിറ്റിൽ ഗ്രീസ്മൻ രണ്ടാം ഗോൾ കൂടെ നേടിയതോടെ അത്‌ലറ്റിക്കോ വിജയം ഉറപ്പിച്ചു. 31 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 61 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്തും 65 പോയിന്റുള്ള ജിറോണ മൂന്നാം സ്ഥാനത്തുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam