ഇറ്റലിയിലേക്ക് പൊയ്ക്കൂടേ? എന്തിന് പ്രചാരണത്തിനിറങ്ങി സമയം കളയുന്നു; യോഗി ആദിത്യനാഥ്

MAY 2, 2024, 10:11 AM

മഹാരാഷ്ട്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് ഓടിപ്പോകുമെന്ന് യോഗി പരിഹസിച്ചു.

കൊവിഡും ഭൂകമ്പവും വെള്ളപ്പൊക്കവും ഉണ്ടായപ്പോൾ ഇറ്റലിയിലേക്ക് പോയ രാഹുൽ ഗാന്ധി എന്തിനാണ് ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതെന്നും ആദിത്യനാഥ് ചോദിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ രാജ്യം വിട്ട് ഓടുന്ന രാഹുല്‍ ഗാന്ധിയെ അത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോവിഡ് വന്നപ്പോള്‍ അദ്ദേഹം ഇറ്റലിയിലേക്ക് പോയി. ഒരു ഭൂകമ്ബമോ വെള്ളപ്പൊക്കമോ മറ്റേതെങ്കിലും ദുരന്തമോ ഉണ്ടായാല്‍ രാഹുല്‍ ഇറ്റലിയിലേക്ക് പോകും. ഇങ്ങനെ ഇറ്റലിയിലേക്ക് ഓടിയൊളിക്കുന്നവർ എന്തിനാണ് ഇവിടെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സമയം കളയുന്നത്?

vachakam
vachakam
vachakam

രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ അദ്ദേഹം ഇന്ത്യയെ വിമർശിക്കുന്നു. തിരിച്ചുവരുമ്പോൾ രാജ്യം പൈതൃകമായി കിട്ടിയതുപോലെയുള്ള രാഹുലിൻ്റെ പെരുമാറ്റത്തെയും യോഗി ആദിത്യനാഥ് പരിഹസിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam