സാധാരണ ഐസ് എന്ന് കരുതി ഡ്രൈ ഐസ് കഴിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം 

MAY 2, 2024, 10:29 AM

ഡല്‍ഹി: കല്യാണ വീട്ടില്‍ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു. അമ്മയോടൊപ്പം ആണ് കുട്ടി വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. അവിടെ ഉണ്ടായിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച്‌ ആണ് കുട്ടി കഴിച്ചത്. തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അന്ത്യം.

ഛത്തീസ്‍ഗഡിലെ രാജ്‍നന്ദ്ഗാവിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വിവാഹ ചടങ്ങില്‍ അലങ്കാര നിർമിതികള്‍ക്ക് വേണ്ടിയാണ് ഡ്രൈ ഐസ് കൊണ്ടുവന്നത് എന്നാണ് റിപ്പോർട്ടുകൾ. വേദിയില്‍ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് അമ്മയോടൊപ്പം ചടങ്ങിനെത്തിയ ഖുശാന്ത് സാഹു എന്ന കുട്ടി, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച്‌ ഡ്രൈ ഐസ് കഴിച്ചത്. 

പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം കുട്ടിയ്ക്ക് ശാരീരിക അവശതകളുണ്ടായി. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്.

vachakam
vachakam
vachakam

കാർബണ്‍ ഡൈഓക്സൈഡിന്റെ സാന്ദ്രീകൃത രൂപമാണ് ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്. ഇത് അബദ്ധത്തില്‍ കഴിച്ചാല്‍ പോലും ‘കോള്‍ഡ് ബേണ്‍’ എന്ന് അറിയപ്പെടുന്ന തണുപ്പ് കൊണ്ടുള്ള പൊള്ളലേല്‍ക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam