മുഖ്യ പരിശീലകൻ ഇവാൻ ജൂറിച്ചിനെ പുറത്താക്കി അറ്റ്‌ലാന്റ

NOVEMBER 11, 2025, 6:18 AM

2025-26 സീരി എ സീസണിലെ നിരാശാജനകമായ തുടക്കത്തെ തുടർന്ന് അറ്റ്‌ലാന്റ മുഖ്യ പരിശീലകൻ ഇവാൻ ജൂറിച്ചിനെ പുറത്താക്കി. പുതുതായി സ്ഥാനക്കയറ്റം ലഭിച്ച സാസവോളോയോട് സ്വന്തം തട്ടകത്തിൽ 3-0ന് തോറ്റതിന് പിന്നാലെയാണ് ദീർഘകാല പരിശീലകനായിരുന്ന ജിയാൻ പിയറോ ഗാസ്‌പെരിനിക്ക് പകരമായി സമ്മറിൽ ചുമതലയേറ്റ ജൂറിച്ച് ക്ലബ്ബ് വിടുന്നത്.

നിലവിൽ 11 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രം നേടി 13-ാം സ്ഥാനത്താണ് ടീം. കൂടാതെ, തുടർച്ചയായ ആറ് സമനിലകൾക്ക് ശേഷം അവസാന രണ്ട് സീരി എ മത്സരങ്ങളിലും അവർ പരാജയപ്പെട്ടു.

മാർസെയുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ കളിക്കാരനായ അഡെമോള ലുക്ക്മാനുമായി ജൂറിച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ടത് ടീമിനുള്ളിലെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam