എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിൽ ബ്രെന്റ്‌ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ആഴ്‌സണൽ. ഇതോടെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ഗണ്ണേഴ്‌സ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
മത്സരത്തിന്റെ 11-ാം മിനിറ്റിലാണ് ആഴ്‌സണലിന്റെ ആദ്യ ഗോൾ പിറക്കുന്നത്. ബെൻ വൈറ്റിന്റെ കൃത്യതയാർന്ന ക്രോസ്സ് ബോക്‌സിൽ മാർക്ക് ചെയ്യപ്പെടാതിരുന്ന മിക്കൽ മെറിനോ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. 91-ാം മിനിറ്റിൽ സാക്ക കൂടി പന്ത് വലയിലെത്തിച്ചതോടെ ബ്രെന്റ്‌ഫോർഡിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.
ലീഗ് ടേബിളിൽ ഒന്നാമതുള്ള ആഴ്‌സണലിന് 14 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ചുപോയിന്റ് കൂടുതലുണ്ട്. 14 മത്സരങ്ങളിൽ നിന്ന് 10 ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 33 പോയിന്റാണ് ആഴ്‌സണലിനുള്ളത്. 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയവും ഒരു സമനിലയും നാല് തോൽവിയുമായി രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 28 പോയിന്റാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
