മുംബൈ: മുംബൈയിലെ ഒരു കുടുംബ കോടതി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനും നൃത്തസംവിധായിക ധനശ്രീ വര്‍മ്മയ്ക്കും വിവാഹമോചനം അനുവദിച്ചു. വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നതിനായി ക്രിക്കറ്റ് താരവും ഭാര്യയും ഉച്ചയ്ക്ക് ബാന്ദ്ര കുടുംബ കോടതിയില്‍ എത്തിയിരുന്നു.
ചാഹലും ധനശ്രീയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി. ഉച്ചകഴിഞ്ഞ് മജിസ്ട്രേറ്റ് വിവാഹമോചനം അനുവദിച്ചു. വ്യാഴാഴ്ച കുടുംബ കോടതിയില്‍ ആദ്യം എത്തിയത് ചാഹലാണ്, ഒരു മണിക്കൂറിന് ശേഷം ധനശ്രീയും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.
2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പഞ്ചാബ് കിംഗ്സിന് വേണ്ടി കളിക്കുന്ന ചാഹലിന്റെ പ്രതിബദ്ധത കണക്കിലെടുത്ത് വിവാഹ മോചന നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി കുടുംബ കോടതിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വ്യാഴാഴ്ച അടിയന്തരമായി വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ജീവനാംശമായി ധനശ്രീക്ക് 4.75 കോടി രൂപ നല്‍കാമെന്നാണ് ചാഹല്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ പകുതിയോളം തുക കൈമാറിക്കഴിഞ്ഞു. 2020 ല്‍ വിവാഹിതരായ ഇരുവരും 2022 മുതല്‍ വേര്‍പിരിഞ്ഞായിരുന്നു കഴിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്