സിഗരറ്റ് വലിച്ചു വധുവിന് ചുംബനത്തിലൂടെ പുക പകർന്ന് നൽകുന്ന വരൻ; വൈറൽ ഫോട്ടോഷൂട്ട് വിവാദത്തിൽ 

JUNE 2, 2023, 6:53 AM

വിവാഹ ഫോട്ടോ ഷൂട്ട് വൈറൽ ആക്കാൻ പല മാർഗങ്ങളും തേടുന്നവരാണ് ഇന്നത്തെ യുവതീ യുവാക്കൾ. ഫോട്ടോകൾ വൈറൽ ആവാൻ പല സാഹസങ്ങൾക്കും ഇപ്പോൾ നവ ദമ്പതികൾ മുതിരാറുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

കൊല്ലം ജില്ലയിലെ വൈറലായ ഒരു വിവാഹ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  ചർച്ചാ വിഷയം. വിവാഹം കഴിഞ്ഞ് വരനും വധുവും ഒന്നിച്ചു നിൽക്കുന്നതും ചുംബിക്കുന്നതും ആണ് ഫോട്ടോഷൂട്ടിന്റെ തീം. 

വരൻ സിഗരറ്റ് വലിച്ച് വധുവിന് പുക പകർന്നു നൽകുകയും വധു പുകയൂതി വിടുകയും ചെയ്യുന്ന ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എന്നാൽ ഈ ഷൂട്ടിനെതിരെ ആയിരക്കണക്കിന് വിമർശനമാണ് ഉയരുന്നത്. 

vachakam
vachakam
vachakam

പരസ്യമായ ലിപ് ലോക്കും സിഗരറ്റ് പുകയൂതിവിടുന്ന പെണ്ണുമാണ് സദാചാരക്കാരെ ദേഷ്യം പിടിപ്പിച്ചത്. ഇത് ഇവരെ അറസ്റ്റ് ചെയ്യും വരെ ഈ വീഡിയോ പങ്കുവയ്ക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ആണ് പലരും വിഡിയോ ഷെയർ ചെയ്യുന്നത്. എന്നാൽ ഇത് ഓരോരുത്തരുടെയും സ്വകാര്യതയാണ് എന്ന് വാദിക്കുന്നവരെയും കമന്റുകളിൽ കാണാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam