കൊച്ചി: ടൊവിനോ തോമസ് നായകനായി റിലീസിനൊരുങ്ങുന്ന ‘പള്ളിച്ചട്ടമ്പി’ സിനിമയ്ക്ക് നിയമക്കുരുക്ക്. ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യവുമായി ദുബായിലെ ഒരു ഇന്ത്യൻ വ്യവസായി ഹൈക്കോടതിയെ സമീപിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
നിർമ്മാതാക്കൾക്കെതിരെ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി നൗഫൽ അഹമ്മദ്, തൃശൂർ വടക്കാഞ്ചേരി സ്വദേശി ബ്രിജീഷ് മുഹമ്മദ് എന്നിവർക്കെതിരെയാണ് പരാതി. ഇവർ 14 കോടിയോളം രൂപ തട്ടിയെടുത്തുവെന്നും, ആ പണം ഉപയോഗിച്ചാണ് സിനിമ നിർമ്മിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഹർജിയുടെ അടിസ്ഥാനത്തിൽ നൗഫൽ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി തീർപ്പാക്കുന്നതുവരെ ‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച പരിഗണിക്കും.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പീരിയഡ് ഡ്രാമ ത്രില്ലറാണ്. കയാദു ലോഹർ നായികയായെത്തുന്നു. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്ക് പുറമെ സി ക്യൂബ് ബ്രോസ് എന്റർടെയ്ന്മെന്റ് ബാനറിൽ ചാണക്യ ചൈതന്യ ചരൺ എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
