'കല്യാണം വേണ്ട, കിടക്കയിൽ ഒരു പുരുഷനെ മതി' , ആഞ്ഞടിച്ച് തബു

JANUARY 21, 2025, 10:11 PM

വിവാഹം സംബന്ധിച്ച് തന്‍റേതെന്ന രീതിയില്‍ പുറത്തുവന്ന പ്രസ്താവനകള്‍ക്കെതിരെ ആഞ്ഞടിച്ച്  ബോളിവുഡ് താരം തബു. 

ചില പ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയ പേജുകളിലും “വിവാഹം വേണ്ട, കിടക്കയിൽ ഒരു പുരുഷനെ മാത്രം മതി” എന്ന രീതിയില്‍ നടി പ്രതികരിച്ചു എന്ന് പറയുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തബു തന്‍റെ ടീം മുഖേന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ പ്രസ്​താവന കെട്ടിച്ചമച്ചതാണെന്നും ഇതില്‍ സത്യമില്ലെന്നുമാണ്  താരത്തിന്‍റേതായി പുറത്തുവന്ന പ്രസ്താവന വ്യക്തമാക്കുന്നത്.  

അഭിമുഖങ്ങളിലോ പൊതുവേദികളിലോ താൻ ഒരിക്കലും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും നടി തന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കി. “ഇത്തരം അസംബന്ധം നിര്‍ത്തണം!  തബുവിന്‍റെതെന്ന രീതിയില്‍ ചില മാന്യമല്ലാത്ത പ്രസ്താവനകൾ  നിരവധി വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണപ്പെടുന്നുണ്ട്. 

vachakam
vachakam
vachakam

 ഒരിക്കലും ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും, പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ധാർമ്മികതയുടെ ഗുരുതരമായ ലംഘനമാണ് ഇതെന്നും വ്യക്തമാക്കുന്നു. ഈ വെബ്‌സൈറ്റുകൾ കെട്ടിച്ചമച്ച നടിയുടെ പേരിലുള്ള ഈ വാര്‍ത്തകള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരും" - തബുവിന്‍റെ മാനേജ്‌മെന്‍റ് ടീം വ്യക്തമാക്കി. ‌‌‌

അക്ഷയ് കുമാറിനൊപ്പമുള്ള ഭൂത് ബംഗ്ലയുടെ ഷൂട്ടിംഗ് തിരക്കിലാണ് തബു ഇപ്പോള്‍. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരേഷ് റാവലും ചിത്രത്തിലുണ്ട്. 25 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും തബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഹേരാ ഫേരിയിലാണ് അവസാനം ഒരുമിച്ച് പ്രവർത്തിച്ചത്.

ഹോളിവുഡിലേക്കുള്ള തബുവിന്‍റെ ചുവടുവയ്പ്പായി ഡ്യൂൺ: പ്രൊഫെസി എന്ന വെബ് സീരീസ് ഇപ്പോള്‍ സ്ട്രീം ചെയ്യുകയാണ്. സിസ്റ്റർ ഫ്രാൻസെസ്ക എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. 1991 ൽ വെങ്കിടേഷിനൊപ്പം അഭിനയിച്ച കൂലി നമ്പർ 1 എന്ന തെലുങ്ക് ചിത്രത്തിലാണ് തബു തന്‍റെ ആദ്യ പ്രധാന വേഷം ചെയ്തത്. ചിത്രം ബോക്‌സോഫീസിൽ വൻ വിജയമായി മാറി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam