ചിമ്പു ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് STR 48. രാജ് കമൽ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ 100 കോടിയിലധികം ബജറ്റിൽ കമൽഹാസൻ ചിത്രം നിർമ്മിക്കുമെന്ന വാർത്തയാണ് ആ പ്രതീക്ഷകൾക്ക് പ്രധാന കാരണം. എന്നാൽ ഇപ്പോൾ ചിത്രത്തിൻ്റെ നിർമ്മാണത്തിൽ നിന്ന് കമൽ പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ.
കമൽ പിന്മാറിയ സഹചര്യത്തിൽ സിമ്പു തന്നെ സിനിമയുടെ നിർമ്മാണം ഏറ്റെടുക്കുമെന്നാണ് ഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. വമ്പൻ ബജ്റ്റിൽ തന്നെയായിരിക്കും ചിമ്പു ചിത്രം നിർമ്മിക്കുക എന്നും ഇതിനായി സഹനിർമ്മാതാക്കളെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദേസിംഗ് പെരിയസാമി ഒരുക്കുന്ന ചിത്രമാണ് എസ്ടിആർ 48. പിരിയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. ചിത്രത്തിനായി താരം പുതിയ ആക്ഷൻ ടെക്നിക്കുകൾ പഠിക്കുന്നതായാണ് വിവരം.
പത്തു തല എന്ന ചിത്രത്തിന് ശേഷമുള്ള ചിമ്പുവിന്റെ ആദ്യ ചിത്രമാണിത്. കെജിഎഫ്, സലാർ എന്നീ ചിത്രങ്ങൾക്ക് ശേഷം രവി ബർസൂറാണ് എസ്ടിആർ 48ന് സംഗീതം നിർവഹിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്